പ്രശസ്ത ടെലിവിഷൻ ഗെയിം ഷോയായ കോൻ ബനേഗ ക്രോർപതിയിൽ ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. ഒറ്റ ചോദ്യത്തിന്‍റെ പേരിൽ ആറ് കോടി നഷ്ടമായ മത്സരാർഥിക്ക് ഒരുകോടിയുടെ ഭാഗ്യ സമ്മാനവും ഇത്തവണ ലഭിച്ചു. ജസ്‌നില്‍ കുമാർ എന്നയാൾക്കാണ് ശരിയുത്തരം പറഞ്ഞിട്ടും ആറ് കോടി നഷ്ടമായത്.
കെ.സി.ബിയുടെ 15ാം സീസണിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഏഴ് കോടി രൂപയുടെ 16-ാമത്തെ ചോദ്യത്തിലാണ് ജസ്‌നില്‍ കെ.സി.ബിയിലെ മത്സരം ഉപേക്ഷിച്ചത്. അതുവരെ ഒരുകോടി രൂപ നേടിയ ജസ്നിലിന് ഏഴ് കോടി നേടാനുള്ള അവസരമായിരുന്നു ഈ ചോദ്യത്തിൽ ഉണ്ടായിരുന്നത്. താഴെപ്പറയുന്നവയില്‍ ഏത് ഇനത്തിലാണ് ഇന്ത്യന്‍ വംശജയായ ലീന ഗേഡ് വിജയം കൈവരിച്ച് ആദ്യ വനിതാ റേസ് എഞ്ചിനീയര്‍ എന്ന പദവി സ്വന്തമാക്കിയത് എന്നായിരുന്നു ചോദ്യം. എ) ഇന്ത്യനാപൊളിസ് 500 ബി) 24 ഹവേഴ്‌സ് ഓഫ് ലെ മാന്‍സ് സി) 12 ഹവേഴ്‌സ് ഓഫ് സെബ്രിംഗ് ഡി) മൊണാക്കോ ഗ്രാന്‍ഡ് പ്രിക്‌സ് എന്നിവയായിരുന്നു ഓപ്ഷൻസ്.
എന്നാല്‍ ചോദ്യത്തിന്റെ ശരിയായ ഉത്തരം അറിയാത്തതിനാല്‍, മത്സരം ക്വിറ്റ് ചെയ്യുകയാണെന്ന് ജസ്‌നില്‍ പറഞ്ഞു. മത്സരം ഉപേക്ഷിച്ചെങ്കിലും ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ അവതാരകനായ നടൻ അമിതാഭ് ബച്ചൻ ആവശ്യപ്പെട്ടു. ഓപ്ഷന്‍ ബി ആണ് ജസ്‌നില്‍ പറഞ്ഞത്. ഈ ഉത്തരം ശരിയായിരുന്നു. ജസ്‌നില്‍ പറഞ്ഞ ഉത്തരം ശരിയായിരുന്നുവെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. മത്സരം തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് ഏഴ് കോടി രൂപ നേടാമായിരുന്നുവെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.
മത്സരം കഴിഞ്ഞ് അമിതാഭ് ബച്ചന്‍ ജസ്‌നിലെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. ഇത്രയും വലിയ വിജയം സ്വന്തമാക്കിയ ഈ നിമിഷത്തില്‍ എന്താണ് തോന്നുന്നതെന്ന് ഷോയുടെ ആങ്കറായ അമിതാ ബച്ചന്‍ ജസ്‌നിനോട് ചോദിച്ചു, ‘സാര്‍, കെബിസിയെ കുറിച്ച് അറിയുന്നത് മുതല്‍, ഈ സ്റ്റേജില്‍ എത്തുക എന്നത് എന്റെ സ്വപ്നമായിരുന്നു. 2011 മുതല്‍, ഞാന്‍ ഇവിടെ വരാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ കഠിനമായി പരിശ്രമിച്ചു. കെബിസിക്കായി നിരന്തരം ശ്രമിച്ചു, ജസ്‌നില്‍ കുമാര്‍ പറഞ്ഞു.
‘ആളുകള്‍ എന്നെ പരിഹസിച്ചിരുന്നു, പക്ഷേ ഒരു ദിവസം ഞാന്‍ ഈ പരിഹാസച്ചിരി മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരു ദിവസം എന്റെ ജീവിതം മുഴുവന്‍ മാറുമെന്ന് ഞാന്‍ സ്വപ്നം കണ്ടു.’ ജസ്‌നില്‍ പറഞ്ഞു. 5 വയസ്സുള്ള മകന്‍ തന്നെ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രചോദിപ്പിച്ചതെങ്ങനെയാണെന്നും ജസ്‌നില്‍ പറഞ്ഞു. ‘
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.