ന്യൂഡൽഹി: ഡൽഹി സർവകലാശാല െഎസ പ്രവർത്തകരെ എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചുവെന്ന് പരാതി. െഎസ പ്രസിഡൻറ് കൗൾപ്രീത് കൗർ ഉൾപ്പടെയുള്ളവരെ മർദിച്ചുവെന്നാണ് ആരോപണം. യൂനിവേഴ്സിറ്റിയിലെ കിരോരി മാൽ കോളജിലാണ് സംഭവമുണ്ടായത്.
കോളജിൽ പ്രൊഫസറെ കാണാനായി കൗർ എത്തിയപ്പോഴാണ് നാല് എ.ബി.വി.പി പ്രവർത്തകർ മർദിച്ചത്. കോളജിൽ നിന്ന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. കൗൾപ്രീതിനൊപ്പമുണ്ടായിരുന്നു സുഹൃത്തുക്കൾക്കും മർദനേമറ്റു.
അതേ സമയം, കൗൾപ്രീത് കൗറിനെതിരെ സൈബർ ആക്രമണം എ.ബി.വി.പി തുടരുകയാണ്. സംഭവം വിവരിച്ച് കൊണ്ടുള്ള കൗറിെൻറ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എ.ബി.വി.പി പ്രവർത്തകരുടെ അശ്ലീല കമൻറുകൾ നിറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.