തെലങ്കാന നിയമസഭ പിരിച്ചുവിടൽ: തീരുമാനം ഇന്നു​ണ്ടായേക്കും

ഹൈദരാബാദ്​: തെലങ്കാന നിയമസഭ പിരിച്ചുവിടൽ സംബന്ധിച്ച്​ തീരുമാനം ഇന്നുണ്ടായേക്കും. നിയമസഭ പിരിച്ചു വിട്ടുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു വ്യാഴാഴ്​ച പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. നിയമസഭ നേരത്തെ പിരിച്ചുവിട്ട്​ ഇപ്പോഴുള്ള അനുകൂല സാഹചര്യത്തിൽ തെരഞ്ഞെടുപ്പി​നെ നേരിടാനാണ്​ ടി.ആർ.എസ്​ നീക്കം നടത്തുന്നത്​.

വ്യാഴാഴ്​ച ചന്ദ്രശേഖർ റാവു മന്ത്രിസഭാ യോഗം വിളിച്ച്​ ചേർത്തിട്ടുണ്ട്​​. എല്ലാ മന്ത്രിമാരോടും തലസ്ഥാനത്ത്​ തുടരാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്​. നിയമസഭ പിരിച്ച്​ വിടുന്നത്​ സംബന്ധിച്ച പ്രഖ്യാപനത്തി​​​​െൻറ മുന്നൊരുക്കത്തിനായാണ്​​ ഇതെന്നാണ്​ വിലയിരുത്തൽ.

മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവി​​​​െൻറ ഭാഗ്യ നമ്പറാണ്​ ആറ്​. അതുകൊണ്ട്​ ആറാം തീയതി തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അദ്ദേഹം നടത്തുമെന്നും വാർത്തകളുണ്ട്​. ഇതിനൊപ്പം സർക്കാർ ജീവനാർക്ക്​ ശമ്പള വർധനവ്​ ഏർപ്പെടുത്തിയുള്ള ചില നിർണായക തീരുമാനങ്ങളും വ്യാഴാഴ്​ച പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

Tags:    
News Summary - KCR, Big On "Lucky Number" 6, Could Go For Early poll Announcement Today-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.