ന്യൂഡൽഹി: എൻ.ഡി.എ-യു.പി.എ മുന്നണികൾക്ക് ബദലായി മൂന്നാം മുന്നണി നീക്കം സജീവമാക്കി കെ.ചന്ദ്രശേഖർ റാവു. നിയമസഭ തെ രഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെയാണ് ചന്ദ്രശേഖർ റാവു മൂന്നാം മുന്നണിയുമായി രംഗത്തെത്തുന്നത്. ഇതിെൻറ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി റാവു കൂടികാഴ്ച നടത്തി.
മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയതായി നവീൻ പട്നായിക് ചന്ദ്രശേഖർ റാവുവുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷം പ്രതികരിച്ചു. ചൊവ്വാഴ്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടികാഴ്ച നടത്തുമെന്ന് ചന്ദ്രശേഖർ റാവു വ്യക്തമാക്കി. ബി.എസ്.പി നേതാവ് മായാവതി എസ്.പിയിലെ അഖിലേഷ് യാദവ് എന്നിവരുമായും ചന്ദ്രശേഖർ റാവു കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പറിയിച്ച് മമത ബാനർജി രംഗത്തെത്തിയിരുന്നു. കോൺഗ്രസുമായി കൂട്ടുകുടുന്നതിനെ സംബന്ധിച്ച് എസ്.പിയിലും ബി.എസ്.പിയിലും അഭിപ്രായ ഭിന്നതകളുണ്ട്. ഇയൊരു സാഹചര്യത്തിൽ ഇത്തരം പാർട്ടികെള കൂടെക്കുട്ടി മൂന്നാം മുന്നണി നീക്കം സജീവമാക്കാമെന്നാണ് കെ.സി.ആർ കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.