തെലങ്കാന: തെലങ്കാനയിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഗവർണറുടെ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‍കരിച്ച് മുഖ്യമന്ത്രി. ഗവർണർ തമിളിസൈ സൗന്ദർരാജൻ നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാതെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വിട്ടു നിന്നു.
മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെ രൂക്ഷാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് കെ.സി.ആറിന്റെ അസാന്നിധ്യം. രാജ്ഭവനിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
തമിളിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്കാൻ നോമിനേഷനും നേടിയ ‘നാട്ടു നാട്ടു’ പാട്ടിന്റെ സംഗീത സംവിധാനയകനും രചയിതാവും ആയ എം.എം. കീരവാണിയെയും ചന്ദ്രബോസിനെയും ചടങ്ങിൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.