കെ.സി.ആറിന്‍റെ ജന്മദിനത്തിൽ യെല്ലമ്മ ദേവിക്ക് 2.5 കിലോയുടെ സ്വർണസാരി സമർപ്പിച്ചു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്‍റെ ജന്മദിനത്തിൽ സമർപ്പിച്ചത് 25 കിലോ സ്വർണത്തിൽ തീർത്ത സാരി. ഹൈദരാബാദിലെ യെല്ലമ്മ ദേവിക്കാണ് സാരി സമർപ്പിച്ചത്. കെ.സി.ആറിന്‍റെ 68ാം ജന്മദിനത്തിലായിരുന്നു സ്വർണസാരി സമർപ്പണം.

കെ.സി.ആറിന്‍റെ ജന്മദിനത്തിൽ തെലങ്കാനയിലുടനീളം വൻ ആഘോഷ പരിപാടികളാണ് നടക്കുന്നത്. കെ.സി.ആറിന്‍റെ മകളും ലെജിസ്ളേറ്റീവ് കൗൺസിൽ മെമ്പറുമായ കവിതയും മന്ത്രിയായ തളസനി ശ്രീനിവാസ് യാദവും ചേർന്നാണ് സാരരി സമർപ്പിച്ചത്. കെ.സിആറിന്‍റെ ജീവിതം കോർത്തിണക്കിയുള്ള 3ഡി ഡോക്യുമെന്‍ററിയും പ്രദർശിപ്പിച്ചു.

പിറന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരു കോടി മരങ്ങളാണ് നടുന്നത്. തെലങ്കാനയിലെ ഗോദാവരി ജില്ലയിലെ ഒരു നഴ്സറിയിൽ ചെടികളും പൂക്കളും കൊണ്ട് കെ.സി.ആറിന്‍റെ ചിത്രവും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - KCR's Lavish Birthday Celebration With 2.5 Kg Gold Saree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.