ന്യൂഡൽഹി: തെലങ്കാനയിൽ കെ.സി.ആറിന്‍റെ ഉറപ്പുകളുടെ കാലം അവസാനിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ഇനി കോൺഗ്രസിന്‍റെ ഉറപ്പുകളുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിന്‍റെ പുറത്തേക്കുള്ള വികസനമൊന്നും കാണുന്നില്ലെന്നും സംസ്ഥാനത്തിന്‍റെ എല്ലായിടത്തും വികസനം ഉണ്ടാകാനാണ് തെലങ്കാന സംസ്ഥാനം സൃഷ്ടിച്ചതെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
"സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും ജില്ലകളിലും വികസനം കൊണ്ടുവരുന്നതിനാണ് തെലങ്കാന സൃഷ്ടിച്ചത്. ഒമ്പത് വർഷത്തിന് ശേഷവും ഹൈദരാബാദിലും പരിസരത്തും മാത്രമായി വികസനം തുടരുകയാണ്"- അദ്ദേഹം പറഞ്ഞു.
തദ്ദേശീയരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതെന്നും എന്നാൽ ഒമ്പത് വർഷത്തിന് ശേഷവും തെലങ്കാനയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലാണെന്നും കോൺസ്റ്റബിൾ ഒഴികെ തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമീഷൻ വഴി കാര്യമായ റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ദലിതർക്കും ആദിവാസികൾക്കും പിന്നോക്ക ജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ഭരണത്തിൽ പങ്കാളിത്തം നൽകുകയായരുന്നു തെലങ്കാന രൂപീകരണത്തിന്‍റെ മറ്റൊരു ലക്ഷ്യം. എന്നാൽ സംസ്ഥാനത്തെ നിയന്ത്രിക്കുന്നത് കെ.സി.ആറും മകനും മരുമകനും മകളുമാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.