ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന് ഉള്ള എതിരാളിയെയുമില്ലാതാക്കിയ നീക്കത്തില്‍ ഡല്‍ഹി ബി.ജെ.പി പ്രസിഡൻറ് മനോജ് തിവാരിക്ക് സ്ഥാന ചലനം. ഡല്‍ഹി വര്ഗീയാക്രമണത്തിലും നിസാമുദ്ദീന്‍ മര്കസിലെ തബ്ലീഗ് വേട്ടയിലും പൗരത്വ സമരക്കാര്‍ക്കെതിരായ കേസുകളിലും കെജ്രിവാളുമായി മോദി സര്‍ക്കാര്‍ സമവായത്തിലെത്തിയ സന്ദര്‍ഭത്തിലാണ് പ്രഗല്ഭനായ ഭോജ്പുരി ഗായകനെ മാറ്റി അപ്രശസ്തനായ വടക്കന്‍ ഡല്‍ഹി മേയര്‍ ആദേഷ് ഗുപ്തയെ തല്‍സ്ഥാനത്ത് അവരോധിച്ചത്.
ഇതോടൊപ്പം ഛത്തിസ്ഗഢിലെയും മണിപ്പൂരിലെയും സംസ്ഥാന പ്രസിഡൻറുമാരെയും ബി.ജെ.പി കേന്ദ്ര നേതൃത്വം മാറ്റി നിയമിച്ചിട്ടുണ്ട്.
ബിഹാറിലെ നിതീഷ് കുമാറിനെ പോലെ കെജ്രിവാള് എന്‍.ഡി.എയുടെ ഭാഗമാകുമോ എന്ന ചോദ്യമുയരുന്നതിനിടയിലാണ് പ്രശസ്തനായ മനോജ് തിവാരിക്ക് പകരം അപ്രശസ്തനായ ആളെ കൊണ്ടുവന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയോട് ബി.ജെ.പി കനത്ത തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ഉത്തരവാദിത്തമേറ്റെടുത്ത് മനോജ് തിവാരി രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം സമ്മതിച്ചിരുന്നില്ല.
ഡല്‍ഹി വര്‍ഗീയാക്രമണത്തില്‍ സംഘ്പരിവാറിന് അനുകൂലമായ സമീപനം സ്വീകരിച്ച അരവിന്ദ് കെജ്രിവാള്, കൊറോണ വൈറസുമായി ബഡപ്പെട്ട് മുസ്ലിംകള്ക്കെതിരായ വംശീയാതിക്രമങ്ങള്‍ക്ക് വഴിവെച്ച നിസാമുദ്ദീൻ തബ്ലീഗ് ആസ്ഥാനത്തെ ഒഴിപ്പിക്കലിലും മോദി സര്‍ക്കാറിനൊപ്പം നിന്നിരുന്നു. ഡല്‍ഹി കലാപത്തിൽ പ്രതികളെ പിടികൂടാതെ ഇരകളായ മുസ്ലിംകളെ ലോക്ഡൗണ്‍ കാലത്തും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും വിദ്യാര്‍ഥി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തിയിട്ടും കേന്ദ്രത്തെ അലോസരപ്പെടുത്താതെ തന്ത്രപരമായ മൗനത്തിലാണ് കെജ്രിവാള്. ഇതിനിടയിലാണ് മനോജ് തിവാരിയെ മാറ്റി കെജ്രിവാളിന് ഡല്‍ഹിയില്‍ എതിരാളിയില്ലാതാക്കിയത്. ഏല്പിച്ച ഉത്തരവാദിത്തം സത്യസന്ധമായും സമര്‍പ്പണത്തോടെയും നിറവേറ്റുമെന്ന് പുതുതായി ചുതലയേറ്റ ആദേഷ് ഗുപ്ത പ്രതികരിച്ചു. ഇതോടൊപ്പം ഛത്തിസ്ഗഢില്‍ വിഷ്ണുദേവ് സായിയും മണിപ്പുരില്‍ എസ്. ടികേന്ദ്ര സിങ്ങും പുതിയ പ്രസിഡന്ുമാരായി നിയമിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.