ഡൽഹിയിൽ ലോക്ഡൗൺ മേയ് 17 വരെ നീട്ടി; മെട്രോ സർവീസ് നടത്തില്ല

ന്യൂഡൽഹി: കോവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ലോക്ഡൗൺ മേയ് 17 വരെ നീട്ടി. തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞതായി കെജ് രിവാൾ പറഞ്ഞു. വിവിധ ഭാഗങ്ങളിലെ മെഡിക്കൽ സൗകര്യങ്ങളും ഒാക്സിജൻ ലഭ്യതയുള്ള കിടക്കകളുടെ എണ്ണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായുമാണ് ലോക്ഡൗൺ നീട്ടിയത്. സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടാനുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനായിട്ടില്ലെന്നും കെജ് രിവാൾ വ്യക്തമാക്കി.

രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 20നാണ് ഡൽഹി സർക്കാർ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 17,364 പുതിയ കോവിഡ് കേസുകളും 332 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറു ദിവസത്തിനിടെ ആകെ 20,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

Tags:    
News Summary - Kejriwal extends lockdown in Delhi till May 17, metro services suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.