കെജ്രിവാൾ

കെ​ജ്രി​വാ​ളി​ന് അ​ഞ്ചാ​മ​തും ഇ.​ഡി സ​മ​ൻ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്റെ എ​ക്സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് അ​ഞ്ചാ​മ​തും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) നോ​ട്ടീ​സ്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ നാ​ലു​ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം ഹാ​ജ​രാ​കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​റി​ന്റെ 2021-22ലെ ​എ​ക്സൈ​സ് ന​യ​ത്തി​ൽ ചി​ല മ​ദ്യ ഡീ​ല​ർ​മാ​ർ​ക്ക് അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്കാ​നും ലൈ​സ​ൻ​സ് ന​ൽ​കാ​നും കോ​ഴ വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്.

ച​ണ്ഡി​ഗ​ഡ്: വീ​ണ്ടും മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആം ​ആ​ദ്മി

ച​ണ്ഡി​ഗ​ഡ്: കൃ​ത്രി​മം ന​ട​ന്ന​തി​നാ​ൽ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഹൈ​കോ​ട​തി റി​ട്ട. ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഹ​ര​ജി​യി​ൽ ച​ണ്ഡി​ഗ​ഡ് ഭ​ര​ണ​കൂ​ട​ത്തി​നും മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നും പ​ഞ്ചാ​ബ്, ഹ​രി​യാ​ന ഹൈ​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. മൂ​ന്നാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. കോ​ൺ​ഗ്ര​സ്-​ആ​പ് ക​ക്ഷി​ക​ൾ വി​ജ​യം ഉ​റ​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ, വ​ര​ണാ​ധി​കാ​രി​യെ ഉ​പ​യോ​ഗി​ച്ച് ബാ​ല​റ്റ് അ​സാ​ധു​വാ​ക്കി ബി.​​ജെ.​പി അ​ധി​കാ​രം പി​ടി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​പ് കൗ​ൺ​സി​ല​റും മേ​യ​ർ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന കു​ൽ​ദീ​പ് കു​മാ​റാ​ണ് ഹൈ​കോ​ട​തി​​യെ സ​മീ​പി​ച്ച​ത്. 

Tags:    
News Summary - Kejriwal gets 5th ED summons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.