ന്യൂഡൽഹി: ഹരിയാന ഡൽഹിക്ക് അവകാശപ്പെട്ട ജലം തടഞ്ഞുവെച്ചിരിക്കുകയാണെന്ന ആരോപണത്തിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിന് മറുപടിയുമായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ഡൽഹി സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അരവിന്ദ് കെജ്രിവാൾ നുണ പറയുന്നതിനാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നതെന്നും അനിൽ പറഞ്ഞു.
ഡൽഹിക്ക് അവകാശപ്പെട്ട ജലം വിട്ടുനൽകാൻ ഹരിയാനക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ജല ബോർഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞദിവസം ജല ബോർഡ് വൈസ് ചെയർമാൻ രാഘവ് ഛദ്ദ അറിയിച്ചിരുന്നു.
ഡൽഹിക്ക് അവകാശപ്പെട്ട ജലം ഹരിയാന നൽകുന്നില്ല. യമുനയിലേക്ക് ഹരിയാന തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ ് ഏറ്റവും കുറഞ്ഞ തോതിലാണ്. 1995ൽ നിശ്ചയിച്ചത് പ്രകാരമുള്ള വെള്ളം ലഭിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു പ്രതികരണം. ഈ വാദത്തെ തള്ളിയായിരുന്നു അനിൽ വിജിന്‍റെ പ്രതികരണം.
'ആദ്യം എ.എ.പി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിൽ ആവശ്യത്തിൽ അധികം ഒാക്സിജൻ ശേഖരിക്കുന്നതിനായി തെറ്റായ കണക്കുകൾ അവതരിപ്പിച്ചു. ഇപ്പോൾ അവർ െവള്ളത്തിന്‍റെ കാര്യത്തിൽ സ്വന്തം തോൽവി മറച്ചുവെക്കാനായി നുണ പറയുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ അവർ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു' -അനിൽ വിജ് കൂട്ടിച്ചേർത്തു.
മൺസൂൺ വൈകിയതിനാൽ യമുനയിൽ വെള്ളത്തിന് ക്ഷാമമുണ്ട്. എന്നാൽ ഡൽഹിക്ക് അവകാശപ്പെട്ട ജലം നൽകാറുണ്ടെന്നും അനിൽ വിജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.