ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി മദ്യ നയ കേസിൽ തനിക്ക് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആറാമത്തെ സമൻസും കൈപറ്റാതെ അവഗണിച്ചു. വിഷയം ഇപ്പോൾ കോടതിയിലാണെന്നും അന്വേഷണ ഏജൻസിയോട് ആവർത്തിച്ച് സമൻസ് അയക്കരുതെന്നും ആപ് (എ.എ.പി) പറഞ്ഞു.
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇ.ഡി അയച്ച ആറാമത്തെ സമൻസാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച ഒഴിവാക്കിയത്. വീണ്ടും വീണ്ടും സമൻസ് അയക്കുന്നതിന് പകരം ഇ.ഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്നും ആപ് വൃത്തങ്ങൾ അറിയിച്ചു. 19 ന് ഹാജരാകാൻ ഫെബ്രുവരി 14 ന് ആണ് അന്വേഷണ ഏജൻസി കെജ്രിവാളിന് സമൻസ് അയച്ചത്. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും എന്ന് ആരോപിച്ച് കെജ്രിവാൾ ഇ.ഡിയുടെ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. ആവർത്തിച്ചുള്ള ഇ.ഡിയുടെ സമൻസുകളിൽ തന്നെ അറസ്റ്റുചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങൾ ആയിരുന്നുവെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്നും കെജ്രിവാൾ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.