ലഖ്നോ: പ്രളയത്തിൽ കേരളം വലഞ്ഞ സമയത്ത് ബി.ജെ.പിയും കേന്ദ്ര സർക്കാറും സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരു ന്നുവെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കേരളത്തെ വഞ്ചിക്കുകയെന്നാൽ ഇന്ത്യയെ വഞ്ചിക്കുകയെന ്നാണ് അർഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയ വണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അഖിലേഷ് യാദവ് കേന്ദ ്ര സർക്കാറിനെതിരെ വിമർശനമുന്നയിച്ചത്.
കേരളത്തിലുണ്ടായ പ്രളയത്തിൽ ആളുകൾ മരിക്കുകയും വീടുകൾ ഒലിച്ചുപോവുകയും കർഷകർക്ക് വിളകൾ നഷ്ടപ്പെടുകയും ചെയ്തപ്പോൾ കേന്ദ്രസർക്കാർ എന്താണ് ചെയ്തത്.? കേരളത്തിലെ ജനങ്ങൾ ബി.ജെ.പിയെ തിരിച്ചറിയണം. അവർ കേരളത്തെ വഞ്ചിക്കുകയാണുണ്ടായത്. കേന്ദ്ര സർക്കാറിന് ഇനിയും കൂടുതൽ ചെയ്യാമായിരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരെ കോൺഗ്രസ് മത്സരിക്കുന്നത് നല്ല കാര്യമാണെന്ന് അഖിലേഷ് പറഞ്ഞു. സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ തുടങ്ങി പ്രാദേശിക പാർട്ടികളെല്ലാം മത്സരരംഗത്തുണ്ട്.
കോൺഗ്രസിന് രണ്ട് സീറ്റുകൾ വിട്ടുകൊടുത്തിരുന്നു. അവരും വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന പ്രാദേശിക പാർട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. യു.പിയിൽ മാത്രമല്ല, ഇന്ത്യയിലെവിടെയും ഇത് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.