ബംഗളൂരുവിൽ കോവിഡ്​ ബെഡ്​ അഴിമതി തടയാൻ 'കേരള മോഡൽ' വേണമെന്ന്​ റിപ്പോർട്ട്​

ബംഗളൂരു: ബംഗളൂരു കോർപറേഷനിലെ വാർ റൂമുകൾ കേന്ദ്രീകരിച്ച്​ നടക്കുന്ന അഴിമതി തടയാൻ 'കേരള മോഡൽ' നടപ്പാക്കണമെന്ന്​ വിദഗ്​ധ സമിതി റിപ്പോർട്ട്​. കോവിഡ്​ ബെഡ്​ അഴിമതി പുറത്തുവന്ന സാഹചര്യത്തിൽ ബംഗളൂരു കോർപറേഷന്​ കീഴിലെ സെൻട്രൽ ഹോസ്​പിറ്റൽ ബെഡ്​ മാനേജ്​മെൻറ്​ സിസ്​റ്റം (സി.എച്ച്​.ബി.എം.എസ്​) സുതാര്യവും അഴിമതിമുക്തവുമാക്കാൻ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ്​ 'കേരള മോഡൽ' മാതൃകയാക്കണമെന്ന്​ ചൂണ്ടിക്കാട്ടിയത്​.

കേരള സർക്കാറി​െൻറ കോവിഡ്​ 19 ജാഗ്രത പോർട്ടലി​െൻറ മാതൃകയിൽ സമഗ്രമായ ഡാഷ്​ബോർഡാണ്​ ബി.ബി.എം.പിയും ഒരുക്കേണ്ടതെന്ന്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കേരളത്തി​െൻറ കോവിഡ്​ ജാഗ്രത വെബ്​​ൈസറ്റ്​ വഴി ദിനേനയുള്ള കോവിഡ്​ റിപ്പോർട്ടുകളും ആക്​ടിവ്​ കേസ്​ സംബന്ധിച്ച വിശദാംശങ്ങളും വാക്​സിനേഷൻ, ഹോട്ട്​സ്​പോട്ടുകൾ തുടങ്ങിയവ അറിയാനാകും. ബി.ബി.എം.പിയുടെ​ സി.എച്ച്​.ബി.എം.എസ് വെബ്​സൈറ്റിലാക​െട്ട വിവിധ ആശുപത്രികളിലെ സർക്കാർ ​േക്വാട്ടയിൽ ലഭ്യമായ കോവിഡ്​ ബെഡുകളുടെ വിവരം മാത്രമാണുള്ളത്​. കോവിഡ്​ ജാഗ്രത പോർട്ടൽ മാതൃകയിൽ വിവിധ സേവനങ്ങളും ദിനേനയുള്ള റിപ്പോർട്ട്​ സംവിധാനം, അംഗീകൃത ഏജൻസിയെ സെക്യൂരിറ്റി ഒാഡിറ്റിങ്​​ തുടങ്ങിയവയും ഉൾപ്പെടുത്തി സി.എച്ച്​.ബി.എം.എസ് കാര്യക്ഷമമാക്കണമെന്നാണ്​ സമിതി നിർദേശം.

ബംഗളൂരു കോർപറേഷനിലെ വാർ റൂമുകൾ കേന്ദ്രീകരിച്ച്​ നടന്ന കോവിഡ്​ ബെഡ്​ അഴിമതിയുമായി ബന്ധപ്പെട്ട്​ സെൻട്രൽ ക്രൈം ബ്രാഞ്ച്​ അന്വേഷിക്കുന്ന കേസിൽ രണ്ട്​ ഡോക്​ടർമാരടക്കം നാലുപേർ അറസ്​റ്റിലായിട്ടുണ്ട്​. 18 പേരെ ചോദ്യം ചെയ്​തു. എട്ട്​ വാർ റൂമുകളിലെയും സി.സി.ടി.വി കാമറ ദൃശ്യങ്ങളടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്​. അഴിമതി സംഭവത്തിൽ മുസ്​ലിം ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തി ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്തുവന്നത്​ ഏറെ വിവാദമായിരുന്നു.

Tags:    
News Summary - 'Kerala model' is needed to prevent the covid bed scam in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.