ന്യൂഡല്‍ഹി: സ്വർണക്കടത്ത് വിവാദം ഉയർത്തി എൽ.ഡി.എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. കോവിഡ് മഹാമാരിക്കെതിരെ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയത്ത് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന ഭിന്നിപ്പിെൻറ രാഷ്്ട്രീയം കേരളത്തിലെ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും രണ്ടു ദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ സി.പി.എം വ്യക്തമാക്കി.
യു.എ.ഇ കോണ്‍സുലേറ്റിെൻറ വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗിലാണ് സ്വര്‍ണം കടത്തിയത്. യു.ഡി.എഫും ബി.ജെ.പിയും ഒരേസമയം ഇത് എൽ.ഡി.എഫ് സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയ കേസ് സംസ്ഥാന സര്‍ക്കാറിെൻറ അധികാര പരിധിയില്‍ വരുന്ന കാര്യമല്ല. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളതാണ്. കുറ്റക്കാർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജൻസിയാണ് അന്വേഷണം നടത്തുന്നതെന്നും പാർട്ടി ആർക്കും ക്ലീൻചിറ്റ് നൽകുന്നില്ലെന്നും കേന്ദ്ര കമ്മിറ്റി യോഗം വിശദീകരിക്കവെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ ഉൾപ്പെടെ ബി.ജെ.പിയും ആർ.എസ്.എസും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് നടത്തിയത്. മുസ്ലിം വിഭാഗത്തെ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിെൻറ നിര്‍ദേശപ്രകാരം ആർ.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ വ്യക്തമായ പങ്ക് ഡല്‍ഹി പൊലീസ് തുടച്ചുനീക്കി. പകരം പൗരത്വനിയമത്തിനും പൗരത്വ രജിസ്ട്രേഷനും എതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കേസില്‍ പെടുത്തിയെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.
കോവിഡിെൻറ സാഹചര്യത്തിൽ അശാസ്ത്രീയവും കരുതലില്ലാത്തതുമായ ലോക്ഡൗണ്‍ പ്രഖ്യാപനത്തിലൂടെ മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുെന്നന്നും യോഗം വിലയിരുത്തി. കേന്ദ്ര സര്‍ക്കാറിെൻറ വിവിധ നയങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ആഗസ്റ്റ് 20 മുതല്‍ 26 വരെ രാജ്യവ്യാപകമായി പ്രതിഷേധവാരം സംഘടിപ്പിക്കുമെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.