സ്കൂളുകള്‍ക്ക് നിലവാര പരിശോധന പ്രവേശന പരീക്ഷക്ക് ദേശീയ ടെസ്റ്റിങ് ഏജന്‍സി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് പ്രധാന പരിഷ്കാരങ്ങളാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. സ്കൂളുകളിലെ പഠനനിലവാരം അളക്കാന്‍ വാര്‍ഷിക പരിശോധന ഏര്‍പ്പെടുത്തും. ഉന്നത  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പഠനനിലവാരം അനുസരിച്ച് അക്രഡിറ്റേഷനും ക്രെഡിറ്റ് സംവിധാനവും ഏര്‍പ്പെടുത്തും. മികച്ച നിലവാരമുള്ള സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍െറയും റാങ്കിങ്ങിന്‍െറയും അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വയംഭരണാവകാശം നല്‍കും. എല്ലാ പ്രവേശന പരീക്ഷകളും നടത്താനായി പുതിയ ദേശീയ ടെസ്റ്റിങ് ഏജന്‍സി രൂപവത്കരിക്കും.

സ്വയംഭരണ സ്ഥാപനമായ ടെസ്റ്റിങ് ഏജന്‍സി നിലവില്‍ വരുന്നതോടെ പ്രവേശന പരീക്ഷ നടത്തിപ്പിന്‍െറ ഭാരത്തില്‍നിന്ന്  സി.ബി.എസ്.ഇ, എ.ഐ.സി.ടി.ഇ എന്നിവ ഒഴിവാകും.  ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന്  ‘സ്വയം’  എന്ന സംവിധാനത്തില്‍ വിവിധ വിഷയങ്ങളില്‍ 350 കോഴ്സുകള്‍ ലഭ്യമാക്കും.  പ്രധാനമന്ത്രി കൗശല്‍ കേന്ദ്ര 600 ജില്ലകളിലേക്ക് വ്യാപിക്കും. വിദേശ ജോലിക്ക് പ്രാപ്തരാക്കുംവിധം വിദേശ ഭാഷകളുടെ പഠനവും കൗശല്‍ കേന്ദ്രങ്ങളില്‍ ആരംഭിക്കും.

Tags:    
News Summary - kerala school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.