ന്യൂഡൽഹി: ഖാദിയുടെ പേരിൽ വ്യാജ മാസ്ക് നിർമിച്ച് വിൽപ്പന നടത്തിയ യുവതിക്കെതിരെ കേസുകൊടുത്ത് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെ.വി.െഎ.സി). സമൂഹ മാധ്യമങ്ങളിലടക്കം പരസ്യപ്പെടുത്തിയായിരുന്നു വിൽപ്പന. ഖാദിയുടെ ബ്രാൻഡിങും കൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും മാസ്കിെൻറ പാക്കറ്റുകൾ നൽകിയിട്ടുണ്ട്. ചണ്ഡിഗഡ് സ്വദേശിയായ ഖുശ്ബൂ എന്ന സ്ത്രീക്കെതിരെയാണ് ഖാദി അധികൃതർ പരാതി നൽകിയത്.
ഖാദിയുടെ ലോഗോ, കേന്ദ്ര സർക്കാരിെൻറ മെയ്ക്ക് ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ തുടങ്ങിയ സംരംഭങ്ങളുടെ ബ്രാൻഡിങ്, കൂടെ പ്രധാനമന്ത്രിയുടെ ചിത്രവും നൽകി തെറ്റായ ധാരണയുണ്ടാക്കിയാണ് സ്ത്രീ മാസ്കുകൾ വിറ്റത്. സമ്മതമില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം നൽകികൊണ്ടും ഖാദിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ടും ഒരു വ്യക്തിയെയും സ്വകാര്യ സ്ഥാപനങ്ങളെയും അവരുടെ ഉത്പന്നം പരസ്യം ചെയ്യാൻ അനുവദിക്കില്ലെന്ന് കെ.വി.െഎ.സി ചെയർമാൻ വിനയ് കുമാർ സക്സേന പ്രതികരിച്ചു. ഇത് ക്രിമിനൽ ആക്ട് ആണെന്നും വളരെ ഗൗരവമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.