ഖാർഗെക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ല- ശശി തരൂർ

നാഗ്പൂർ: മല്ലികാർജുൻ ഖാർഗെയെപ്പോലുള്ള നേതാക്കൾക്ക് കോൺഗ്രസ് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്നും നിലവിലുള്ള സമ്പ്രദായം തന്നെ അവർ തുടരുമെന്നും ശശി തരൂർ പറഞ്ഞു. നാഗ്‌പൂരിലെ ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾ ശത്രുക്കളല്ല, ഇതൊരു യുദ്ധവുമല്ല. പാർട്ടിയുടെ ഭവിക്കായുള്ള തെരഞ്ഞെടുപ്പാണിത്. പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് നേതാക്കളിൽ ഒരാളാണ് ഖാർഗെ. അദ്ദേഹത്തെ പോലുള്ള നേതാക്കൾക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ല. അവർ നിലവിലുള്ള സമ്പ്രദായം തന്നെ തുടരും- തരൂർ പറഞ്ഞു.

പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷകൾക്കനുസരിച്ച് താൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നും തരൂർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് സ്ഥാനാർഥികൾ. ഒക്‌ടോബർ എട്ടിന് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഒക്‌ടോബർ 17ന് നടക്കും. 19ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും. 9,000-ലധികം പി.സി.സി അംഗങ്ങൾ വോട്ട് ചെയ്യും.

Tags:    
News Summary - Kharge cannot bring change in party- Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.