മുഖ്യമന്ത്രി തീരുമാനം  നിയമസഭാ കക്ഷി യോഗത്തിന് ശേഷം -ഖാർഗെ

മുഖ്യമന്ത്രി തീരുമാനം നിയമസഭാ കക്ഷി യോഗത്തിന് ശേഷം -ഖാർഗെ

ന്യൂഡൽഹി: ഇന്ന് വൈകിട്ട് ബംഗളൂരുവിൽ നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി (സി.എൽ.പി) യോഗത്തിന് ശേഷം കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കോൺഗ്രസ്  ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

"ഞങ്ങളുടെ നിരീക്ഷകർ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്, അവർ എത്തിയാൽ ഒരു സി‌.എൽ‌.പി മീറ്റിംഗ് ചേരും. സി.‌എൽ‌.പി മീറ്റിംഗിന് ശേഷം അഭിപ്രായം ഹൈക്കമാൻ‌ഡുമായി പങ്കിടും, തുടർന്നായിരിക്കും ഹൈക്കമാൻഡ് ഇക്കാര്യത്തിൽ തീരുമാനിക്കുക" മല്ലികാർജുൻ ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സി.എൽ.പി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിക്കാൻ സുശീൽ കുമാർ ഷിൻഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നിവരെയാണ് നിരീക്ഷകരായി കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത്.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. 

Tags:    
News Summary - Kharge on Congress CLP meet to decide Karnataka CM: 'High command will send their decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.