ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ഏഴു നൂറ്റാണ്ട് പഴക്കമുള്ള കിർകി മസ്ജിദ് രജപുത്ര രാജാവ് മഹാറാണ പ്രതാപിെൻറ കോട്ടയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ആർക്കിയളോജിക്കൽ സർവേ ഒാഫ് ഇന്ത്യ വ്യക്തമാക്കി.
മസ്ജിദ് 1915 മുതൽ തങ്ങളുടെ സംരക്ഷണത്തിലാണെന്നും ചരിത്രസ്മാരകമെന്ന നിലയിൽതന്നെ അത് സംരക്ഷിക്കുമെന്നും എ.എസ്.െഎ അറിയിച്ചു. ഡൽഹി ന്യൂനപക്ഷ കമീഷൻ അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് എ.എസ്.െഎ ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണ ഡൽഹിയിലെ സാകേത് മേഖലയിലുള്ള കിർകി മസ്ജിദ് സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്കിെൻറ (1309-1388) പ്രധാനമന്ത്രിയായിരുന്ന മാലിക് മഖ്ബൂൽ പണികഴിപ്പിച്ചതാണ്. അടുത്ത കാലത്താണ് ഇത് രജപുത്ര രാജാവ് മഹാറാണ പ്രതാപിെൻറ കോട്ടയാണെന്ന വാദമുയർന്നതും അടയാളബോർഡിൽ മസ്ജിദ് എന്നെഴുതിയത് പ്രദേശവാസികളിൽ ചിലർ മായ്ക്കുകയും ചെയ്തത്. എ.എസ്.െഎ ഇത് വീണ്ടും എഴുതിച്ചേർത്തെങ്കിലും പലതവണ മായ്ക്കപ്പെട്ടു. തുടർന്ന് ഇത് മഹാറാണ പ്രതാപിെൻറ കോട്ടയാണെന്ന് കാണിച്ച് ചിലർ ഡൽഹി ന്യൂനപക്ഷ കമീഷനെ സമീപിച്ചു. ഇതോടെ കമീഷൻ എ.എസ്.െഎക്ക് നോട്ടീസ് അയക്കുകയായിരുന്നു.
മസ്ജിദിെൻറ ചരിത്രപ്രാധാന്യത്തെക്കുറിച്ച് പൂർണ ബോധ്യമുണ്ടെന്നും അത് സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളുമെടുത്തിട്ടുണ്ടെന്നും എ.എസ്.െഎ വ്യക്തമാക്കി.
മസ്ജിദിെൻറ പേര് അടയാളബോർഡിൽ വീണ്ടും എഴുതിയിട്ടുണ്ടെന്നും പ്രവേശന കവാടത്തിൽ മസ്ജിദിെൻറ പേര് എഴുതിച്ചേർത്തുള്ള ലോഹഫലകം ഉടൻ സ്ഥാപിക്കുമെന്നും എ.എസ്.െഎ അറിയിച്ചു. മസ്ജിദിെൻറ അറ്റകുറ്റപ്പണിക്കുള്ള നടപടി തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.