കാലിഫോർണിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരായ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി

ന്യൂഡൽഹി: കാലിഫോർണിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരായ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ ഓർച്ചാർഡിന് സമീപമാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 27കാരിയായ ജസ്‍ലിൻ കൗറും 36കാരനായ ജസ്ദീപ് സിങ്ങും ഇവരുടെ മകൾ എട്ട് മാസം പ്രായമുള്ള ആരൂഹി ദേരിയും കുട്ടിയുടെ അമ്മാവനായ 39കാരനായ അമൻദീപ് സിങ്ങുമാണ് മരിച്ചത്.

ഇവരെ അജ്ഞാതസംഘം തട്ടികൊണ്ട് പോകുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജസ്ദീപും അമൻദീപും ഒരു സ്ഥാപനത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ട്രക്കിലെത്തിയ അജ്ഞാതസംഘം ഇവരെ തട്ടിക്കൊണ്ടു പോകുന്നതാണ് വിഡിയോയിൽ. ​പൊലീസ് തന്നെയാണ് വിഡിയോ പുറത്ത് വിട്ടത്.

സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് സംശയിക്കുന്ന 48കാരനായ ജീസസ് മാനുവൽ സാൽഗാഡോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിൽവെച്ച് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Kidnapped Indian-Origin Family Including Baby Found Dead In Orchard In US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.