ഗ്രൗണ്ട് കൈയേറി ശിവക്ഷേത്ര നിർമാണം; കുട്ടികളുടെ പരാതിയിൽ ഇടപെട്ട് ഹൈകോടതി

ഹൈദരാബാദ്: കളിക്കാൻ ഉപയോഗിക്കുന്ന സ്ഥലം ക്ഷേത്ര നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനെതിരെ ചീഫ് ജസ്റ്റിസിന് കത്തെഴുതി തെലങ്കാനയിലെ അദിൽബാദിൽ നിന്നുള്ള കുട്ടികൾ. ചീഫ് ജസ്റ്റിസ് അലോക് അരാധെക്കാണ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുട്ടികൾ കത്തെഴുതിയത്.

1970ൽ പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹൗസിങ് ബോർഡ് കോളനിയിലാണ് കുട്ടികൾ താമസിച്ചിരുന്നത്. കോളനി സ്ഥാപിക്കുന്ന സമയത്ത് കുട്ടികൾക്ക് കളിക്കാനായി ഒന്നര ഏക്കറിൽ ഗ്രൗണ്ടും സജ്ജമാക്കിയിരുന്നു. എന്നാൽ, 2000നും 2004നും ഇടയിലുള്ള കാലയളവിൽ ഗ്രൗണ്ടിന്റെ മൂന്നിൽ ഒരു ഭാഗം കൈയേറി ക്ഷേത്രനിർമാണം നടത്തി.

ഇപ്പോൾ ബാക്കിയുള്ള സ്ഥലവും കൈയേറി മ​റ്റൊരു ക്ഷേത്രം കൂടി നിർമ്മിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കുട്ടികൾ ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ തയാറായില്ലെന്നും ആരോപണമുണ്ട്. അദിലാബാദ് മുൻസിപ്പൽ കമീഷണറും കൈയേറ്റത്തെ അനുകൂലിക്കുകയാണെന്ന് കുട്ടികൾ പരാതിയിൽ പറയുന്നു.

കുട്ടികളുടെ കത്ത് ലഭിച്ചതിന് പിന്നാലെ ഹൈകോടതി വിഷയത്തിൽ ഇടപ്പെട്ടു. ഇരുകക്ഷികളോടും ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് അനിൽ കുമാർ എന്നിവർ നിർദേശിച്ചു. അദിൽബാദ് മുൻസിപ്പൽ കമീഷണറോടും ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Kids write to Telangana CJ on playground encroachment for temple, HC takes up case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.