ബയോകോൺ ചെയർമാൻ കിരൺ മജൂംദാർ ഷാക്ക്​ കോവിഡ്​

ബംഗളൂരു: ബയോകോൺ എക്സിക്യൂട്ടിവ് ചെയർ പേഴ്സൺ കിരൺ മജൂംദാർ ഷാക്ക്​ കോവിഡ്​ ബാധ. താനും കോവിഡ്​ എണ്ണത്തിലേക്ക്​ ചേർന്നതായും നേർത്ത രോഗലക്ഷണങ്ങളുള്ളതായും കിരൺ മജൂംദാർ ട്വിറ്ററിലൂടെ അറിയിച്ചു. ബംഗളൂരുവിലെ വസതിയിൽ വിശ്രമത്തിലാണിവർ.

ബാംഗ്ലൂർ ആസ്ഥാനമായി ​പ്രവർത്തിക്കുന്ന ബയോടെക്നോളജി കമ്പനിയാണ്​ ബയോകോൺ.കോവിഡ്​ ബാധയെ തുടർന്ന്​ ഗുരുതരാവസ്ഥയി​േലക്ക്​ മാറുന്ന ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികളെ ചികിത്സിക്കുന്നതിനുള്ള ഇറ്റോളിസുമാബ് ഇഞ്ചക്ഷൻ ഇനത്യയിൽ മാർക്കറ്റ് ചെയ്യുന്നതിന് ബയോകോൺ ജൂലൈയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലി​െൻറ അനുമതി നേടിയിരുന്നു.

ബംഗളൂരുവിൽ മാത്രം ഇതുവരെ 91,000 കോവിഡ്​ കേസുകളാണ്​ സ്ഥിരീകരിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.