ന്യൂഡൽഹി: യു.പിയിലും ഹരിയാനയിലും നടക്കുന്ന 'കിസാൻ മഹാ പഞ്ചായത്ത്' രാജ്യമൊട്ടുക്കും വ്യാപിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി.
ഞായറാഴ്ച ഹരിയാനയിലെ മേവാത്തിൽ ഒത്തുകൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്യവെയാണ് കിസാൻ മഹാപഞ്ചായത്ത് രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് ടികായത്ത് പ്രഖ്യാപിച്ചത്.
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരം ജനകീയ മുന്നേറ്റമാണ്. അത് പരാജയപ്പെടില്ല. ലക്ഷ്യം കാണുംവരെ ഗർവാപസി (വീട്ടിലേക്കുള്ള തിരിച്ചുപോക്ക്) ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, അതിർത്തിയിൽ സമരം നടത്തുന്ന ഒരു കർഷകൻകൂടി ആത്മഹത്യ ചെയ്തു. കർഷക സമരം നീണ്ടുപോകുന്നതിൽ മോദി സർക്കാറിനെ കുറ്റപ്പെടുത്തിയാണ് ആത്മഹത്യ.
ഹരിയാനയിലെ ജിണ്ഡിലെ കർഷകനായ കരംവീർ സിങ് ആണ് ടിക്രി അതിർത്തിയിലെ സമരസ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ ആത്മഹത്യ ചെയ്തത്.
''കർഷക സഹോദരങ്ങളെ, മോദി സർക്കാർ ഒരു തീയതിക്കുപിറകെ മറ്റൊരു തീയതി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇൗ കരിനിയമങ്ങൾ എന്നാണ് പിൻവലിക്കുക എന്ന് അറിയില്ലെന്നും'' അേദ്ദഹം ആത്മഹത്യാ കുറിപ്പിൽ എഴുതി.
ഞായറാഴ്ച ഹരിയാനയിലെ മേവാത്തിൽ 36 സമുദായങ്ങൾ ഒത്തുചേർന്നാണ് കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിൽ അരലക്ഷത്തിലേറെ പേർ പെങ്കടുത്ത മഹാപഞ്ചായത്ത് വിവിധ പ്രമേയങ്ങൾ പാസാക്കി.
അതേസമയം, കർഷകസമര ചർച്ചയായി മാറിയ രാജ്യസഭയിലെ രാഷ്്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.