അമൃതസർ: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ കിസാൻ റാലിയുമായി ശിരോമണി അകാലി ദൾ. പാർട്ടി പ്രസിഡൻറ് സുഖ്ബീർ സിങ് ബാദലാണ് അമൃതസറിലെ കിസാൻ റാലി നയിക്കുന്നത്. തൽവണ്ഡി സാബോയിലെ നിന്നും ആനന്ദ്പുർ സാഹിബിൽ നിന്നും എത്തുന്ന കാർഷക മാർച്ചുകൾ മൊഹാലിയിൽ സംഗമിക്കും.
കർഷകർക്കെതിരായ കരി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് സുഖ്ബീർ സിങ് ബാദൽ ആവശ്യപ്പെട്ടു. പാർലമെൻറ് സമ്മേളനം വീണ്ടും വിളിക്കണമെന്നും കർഷകർക്ക് ദ്രോഹമാകുന്ന കാർഷിക നിയമങ്ങൾ തിരിച്ചെടുക്കണമെന്ന് കേന്ദ്രസർക്കാറിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം ഗവണർക്ക് നൽകുമെന്ന് ബാദൽ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി പഞ്ചാബിലും ഹരിയാനയിലും ശക്തമായ കാർഷക പ്രതിഷേധങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.