ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കുമോ? വിശദീകരണവുമായി കേന്ദ്ര മന്ത്രി

ഹൈദരാബാദ്: ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണെന്ന വാർത്തക്ക് വിശദീകരണവുമായി കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി. 'പ്രചരണത്തിൽ സത്യമില്ല. ഹൈദരാബാദ് പോലുള്ള നഗരങ്ങളുടെ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്, കേന്ദ്ര ഭരണ പ്രദേശമാക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രത്തിന്‍റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന ഉവൈസിയുടെ പ്രസ്താവനക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഇതൊരു തുടക്കമാണ്. കശ്മീരിന് പിന്നാലെ ഹൈദരാബാദ്, ചെന്നൈ, മുംബൈ സിറ്റികൾ ഭാവിയിൽ കേന്ദ്ര ഭരണ പ്രദേശമാക്കാൻ സാധ്യതയുണ്ട്' എന്നായിരുന്നു ലോക്സഭയിൽ ജമ്മുകശ്മീർ പുനസംഘടനയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഉവൈസി പറഞ്ഞത്.

ഉവൈസിയുടേത് തെറ്റായ അജണ്ടയാണ്. ടി.ആർഎസും, എ.ഐ.എം.ഐ.എമ്മും കള്ളം പ്രചരിപ്പിക്കുന്നു. അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജനങ്ങളുടെ ശ്രദ്ദ തിരിക്കാനുള്ള ശ്രമമാണെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

Tags:    
News Summary - Kishan Reddy hits out at Owaisi, denies plan to make Hyderabad a Union Territory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.