ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങുന്നതിനെ പിന്തുണക്കാനാവില്ലെന്ന് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ നിഷേധിച്ചു. ജുഡീഷ്യറിക്കെതിരെ ഗുരുതര പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് സർദേശായിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി അഭിഭാഷകൻ ഓം പ്രകാശ് പരീക്കർ രംഗത്തെത്തിയത്.
സർദേശായിയുടെ ട്വീറ്റുകൾ ഗൗരവ സ്വഭാവത്തിലുള്ളതല്ലെന്നും സുപ്രീംകോടതിയുടെ അന്തസ്സിന് കോട്ടം തട്ടുന്നതല്ലെന്നും മറുപടിയിൽ കെ.കെ വേണുഗോപാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്ദീപ് സർദേശായുടെ ട്വീറ്റുകളിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനാണ് ഹരജി നൽകിയത്. അറ്റോണി ജനറൽ ഇതിനെ പിന്തുണക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് കെ.കെ വേണുഗോപാൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.