മുംബൈ: കരീബിയൻ രാജ്യമായ സെന്റ് കിറ്റ്സ്-നെവിസിലേക്കുള്ള ഇന്ത്യൻ യാത്രക്കാരോട് കെ.എം.എൽ എയർലൈൻസ് വിവേചനം കാണിച്ചതായി ആരോപണം. കഴിഞ്ഞ 11ന് യാത്രചെയ്യാനെത്തിയ ഗീതേഷ് ഘഡ്ഗെ, പ്രിയ ബിശ്വാസ്, സണ്ണി ഗെഹാനി എന്നിവരടക്കം അഞ്ചു പേർക്ക് എയർലൈൻസ് കാരണം വ്യക്തമാക്കാതെ യാത്ര നിഷേധിച്ചിരുന്നു. സംഭവത്തിൽ വിവേചനം ആരോപിച്ച യാത്രക്കാർ, യാത്ര തടയാനുണ്ടായ കാരണം വ്യക്തമാക്കി എയർലൈൻസ് പ്രസ്താവന പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വ്യാഴാഴ്ചത്തെ വിമാനത്തിൽ യാത്ര ചെയ്യാമെന്ന് എയർലൈൻസ് ഇവരെ അറിയിച്ചു. എന്നാൽ, വ്യാഴാഴ്ച മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് അനാവശ്യമായി വിവാഹസർട്ടിഫിക്കറ്റ് അടക്കമുള്ള മറ്റു രേഖകൾ എയർലൈൻസ് ജീവനക്കാർ ആവശ്യപ്പെട്ടു. ഇതിനെ ചോദ്യംചെയ്തതോടെ എയർലൈൻസ് വഴങ്ങി. അഞ്ചു പേരെയും വിമാനത്തിൽ യാത്രചെയ്യാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.