കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായ സ്ഥലത്ത് അറ്റകൂറ്റപ്പണി തുടങ്ങിയതിൽ പ്രതിഷേധം

കൊൽക്കത്ത: നഗരത്തിൽ ഡോക്ടർ ബലാത്സംഗത്തിനിരയായ സ്ഥലത്ത് അറ്റകൂറ്റപ്പണി തുടങ്ങിയതിൽ പ്രതിഷേധം ശക്തം. ആ.ജെ കർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിലാണ് അറ്റകൂറ്റപ്പണി തുടങ്ങിയത്. ഇടത് യുവജന-വിദ്യാർഥി സംഘടനകളായ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ആശുപത്രിയിലെ സെമിനാർ ഹാളിൽ അറ്റകൂറ്റപണികൾ തുടങ്ങിയതിൽ പ്രതിഷേധവുമായി രംഗത്തുണ്ട്.

ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയും ഇക്കാര്യത്തിൽ പ്രതികരിച്ചു . ആർ.ജെ കർ മെഡിക്കൽ കോളജ് അധികൃതർ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ അറ്റകൂറ്റപ്പണി തുടങ്ങിയതെന്നും അമിത് മാളവ്യ ആരോപിച്ചു.അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മെഡിക്കൽ കോളജിന് മുന്നിൽ വിദ്യാർഥി യുവജനസംഘടനകളുടെ പ്രതിഷേധവും അരങ്ങേറി.

മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഒന്നിലധികം തവണ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടിക്ക് നേരെ കൂട്ടബലാത്സംഗമാണ് നടന്നതെന്ന് ഡോക്ടർമാരുടെസംഘടന പ്രതിനിധി സുബർണ ഗോസ്വാമി പറഞ്ഞു.

കൊൽക്കത്ത പൊലീസ് കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കഴിഞ്ഞ ദിവസം സി.ബി.ഐ ഏറ്റെടുത്തു. ഹൈകോടതിയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.

Tags:    
News Summary - Kolkata doctor's rape-murder: ‘Renovation work’ near crime scene at RG Kar hospital sparks row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.