മനീഷ് സിസോദിയ ബുധനാഴ്ച നടത്താനിരുന്ന പദയാത്ര മാറ്റിവെച്ചു

ന്യൂഡൽഹി: മുൻ ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയ ബുധനാഴ്ച നടത്താനിരുന്ന പദയാത്ര ആഗസ്റ്റ് 16ലേക്ക് മാറ്റി. സ്വതന്ത്ര ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഡൽഹി പൊലീസ് നിർദേശത്തെ തുടർന്നാണ് തീരുമാനം.

അതേസമയം ഡൽഹി പൊലീസിന്റെ നിർദ്ദേശം അംഗീകരിക്കുന്നതായി എ.എ.പി നേതാവും ഡൽഹി കാബിനറ്റ് മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

“മനീഷ് സിസോദിയയുടെ പദയാത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കേണ്ടതായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേദിവസമായതുകൊണ്ട് സുരക്ഷാ കാരണങ്ങളാൽ അത് മാറ്റിവെക്കാൻ ഡൽഹി പൊലീസ് നിർദേശിച്ചു. അവരുടെ നിർദേശം ശരിയാണെന്ന് ഞങ്ങൾ മനസിലാക്കി. തുടർന്ന് പദയാത്ര ഓഗസ്റ്റ് 16 ലേക്ക് മാറ്റിവെക്കാൻ ഞങ്ങൾ തീരുമാനിച്ചു”. സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജന്മദിനമായ ഓഗസ്റ്റ് 16 മുതൽ പദയാത്ര ആരംഭിക്കണമെന്നത് ഒരുപക്ഷേ പ്രകൃതിയുടെ തീരുമാനം ആയിരിക്കുമെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു. ഡൽഹിയുടെ എല്ലാ മേഖലകളിലും പദയാത്ര നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Manish Sisodia postponed the padayatra scheduled for Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.