സ്വാതന്ത്ര്യദിനത്തിൽ പതാക വഹിച്ചുകൊണ്ടുള്ള ബി.ജെ.പി റാലിക്ക് മദ്രാസ് ഹൈകോടതി അനുമതി

ചെന്നൈ: തമിഴ്നാട്ടില്‍ സ്വാതന്ത്ര്യദിനത്തിൽ ബി.ജെ.പി നടത്താനിരിക്കുന്ന ബൈക്ക് റാലികള്‍ക്ക് മദ്രാസ് ഹൈകോടതി അനുമതി നൽകി. തമിഴ്നാട് സര്‍ക്കാര്‍ റാലിക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി ഹൈകോടതിയെ സമീപിച്ചത്.

ദേശീയ പതാക വഹിച്ചുകൊണ്ടുള്ള റാലിക്കാണ് ഹൈകോടതി അനുമതി നല്‍കിയിരിക്കുന്നത്. റാലിക്കെതിരായ സര്‍ക്കാര്‍ നിലപാട് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്നും ഹൈകോടതി പറഞ്ഞു. ദേശീയപതാകയെ അവഹേളിക്കാതെ റാലി നടത്തണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

റാലി നടത്തുമ്പോള്‍ ഗതാഗത തടസ്സമുണ്ടാക്കരുതെന്നും ദേശീയ പതാക ഉയർത്താൻ കോടതിയെ സമീപിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും ഹൈകോടതി ചോദിച്ചു.

Tags:    
News Summary - Madras High Court permits BJP's flag-carrying rally on Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.