കൊൽക്കത്ത ബലാത്സംഗക്കൊല: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

കൊൽക്കത്ത: ആർ.ജി. കർ ആശുപത്രിയിൽ ട്രെയിനീ ഡോക്ടർ ബലാസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് അന്വേഷണ ഉദ്യോഗസ്ഥൻ അഭിജിത് മൊണ്ടാലിനെ അറസ്റ്റ് ചെയ്തു.

വിഷയത്തിൽ സുതാര്യമായ അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചതിനാണ് കേസന്വേഷിക്കുന്ന സി.ബി.ഐ സംഘം മൊണ്ടാലിനെ അറസ്റ്റ് ചെയ്തത്. ആർ.ജി. കർ ആശുപത്രിയിലെ പ്രിൻസിപ്പലിനൊപ്പമാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥനും ഉള്ളത്. ഇരുവരെയും ആർ.ജി. കർ ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇവരെ സെപ്റ്റംബർ 17 വരെയാണ് കോടതി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തിൽ സി.ബി.ഐ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

അതേസമയം, അഭിജിത് മൊണ്ടാലിനെ അനുകൂലിച്ചുകൊണ്ട് കൊൽക്കത്ത അഡിഷണൽ കമീഷണർ രംഗത്തെത്തി. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വീഴ്ചകൾ പറ്റിയിട്ടില്ലെന്നും നീതിക്ക് വേണ്ടിയാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kolkata rape and murder- Investigating officer arrested for delaying FIR Filing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.