കോട്ടയം: ജില്ലയിൽ രണ്ടുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി . ചിങ്ങവനം സ്വദേശിയായ നഴ്സിനും കോട്ടയം ചന്തയിലെ ഒരു ചുമട്ടുത്തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇര ുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിെല ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ചുമട്ടുത്തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചു. വെള്ളിയാഴ്ച ചന്ത മുഴുവൻ അണുനശീകരണം നടത്തും. ചുമട്ടുതൊഴിലാളിയുടെ സഹപ്രവർത്തകരെ പരിശോധനക്ക് വിധേയമാക്കും. വ്യാഴാഴ്ച ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ജില്ല മെഡിക്കൽ ഓഫിസറും മാർക്കറ്റ് സന്ദർശിച്ചിരുന്നു.
അതേസമയം കോട്ടയം ജില്ലയെ ഗ്രീൻ സോണിൽനിന്നും ഓറഞ്ച് സോണാക്കി മാറ്റിയിട്ടുണ്ട്. പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകെളയും കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാർഡുകളുമാണ് ഹോട്ട്സ്പോട്ടാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.