ന്യൂഡൽഹി: ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചക്ക് 12.15ന് പാർലമെൻറ് െസൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിയും നിയുക്ത രാഷ്ട്രപതി രാം നാഥ് കോവിന്ദും ഒരുമിച്ചാണ് ചടങ്ങിനെത്തുക. രാജ്യസഭ ചെയർമാൻ ഹാമിദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ പെങ്കടുക്കും. പ്രതിപക്ഷ സ്ഥാനാർഥിയായ മുൻ സ്പീക്കർ മീര കുമാറിനെ തോൽപിച്ചാണ് കോവിന്ദ് രാഷ്ട്രപതിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.