ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ യുവതിയുടെ നഗ്ന വീഡിയോ എടുത്ത സംഭവം: ബി.ജെ.പി സ്ത്രീത്വത്തെ ജാതി തിരിച്ച് കാണുന്നു -വെറോണിക

മംഗളൂരു: അയൽവീട്ടിലെ കുളിമുറിയിൽ ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ ഒളിക്യാമറ സ്ഥാപിച്ച് യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ ബി.ജെ.പി പുലർത്തുന്ന മൗനം ലജ്ജാവഹവും പ്രതിയെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ സവർണ വിഭാഗീയത പ്രകടമാക്കുന്നതുമാണെന്ന് കെ.പി.സി.സി വക്താവ് വെറോണിക കൊർണെലോ ആരോപിച്ചു. ദക്ഷിണ കന്നട ജില്ലയിൽ ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂനിറ്റ് അംഗവും കെമറാൽ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരി(22)യെ അയൽക്കാരിയുടെ നഗ്നത പകർത്തിയ കേസിൽ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതി ഉയർന്ന ജാതിക്കാരനായതിനാൽ സംരക്ഷിക്കാനാണ് ആദ്യം ബി.ജെ.പി നേതാക്കൾ ശ്രമിച്ചത്. ദക്ഷിണ കന്നട ജില്ലയിലെ തന്നെ വിട്ലയിൽ അഞ്ച് സംഘ്പരിവാർ യുവാക്കൾ ദലിത് വിഭാഗത്തിലെ 16 കാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തിലും ബി.ജെ.പി മൗനത്തിലാണ്. അതേസമയം ഉഡുപ്പി പാരാമെഡിക്കൽ കോളജിലെ സംഭവം ഉയർത്തി ബി.ജെ.പി പ്രക്ഷോഭം നടത്തുകയും ചെയ്യുന്നു. ഈ കാപട്യം ജനം തിരിച്ചറിയുമെന്ന് വക്താവ് പറഞ്ഞു.

Tags:    
News Summary - KPCC spokesperson questions BJP's silence on Sangh Parivar activist in filming woman in bathroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.