ഭുവനേശ്വർ: ഒഡിഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോർ ദാസിനു നേരെ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥന് മാനസികാസ്വാസ്ഥ്യമെന്ന് ഭാര്യ. ആറു മാസമായി ഇയാൾ മാനസിക പ്രശ്നങ്ങൾക്ക് മരുന്നു കഴിക്കുന്നുണ്ടെന്ന് ഭാര്യ ജയന്തി ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ വെടിവെച്ച വെടിവെച്ച എ.എസ്.ഐ ഗോപാൽ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണ് ഇയാൾ. കൃഷ്ണദാസിനെ അടുത്തിടെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.
വെടിയേറ്റ നബ ദാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഝാർസുഗുഡ ജില്ലയിലെ പൊതു പരിപാടിയിൽ പങ്കെടുക്കവെയാണ് മന്ത്രിക്ക് വെടിയേറ്റത്. ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
കാറിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് വെടിയേറ്റത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. എ.എസ്.ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ഗാന്ധിചൗക്ക് പൊലീസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ ആണ് കൃഷ്ണദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.