എം.എൽ.എമാരോട് ബംഗളൂരുവിലെത്താൻ നിർദേശിച്ച് കോൺഗ്രസ്

ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം.എൽ.എമാരോട് ബംഗളൂരി​വിലെത്താൻ നിർദേശിച്ച് കോൺഗ്രസ്. കർണാടകയുടെ ഉൾപ്രദേശങ്ങളിൽ നിന്നും എം.എൽ.എമാരെ ബംഗളൂരുവിലെത്തിക്കാൻ പാർട്ടി പ്രത്യേക സംവിധാനം ഒരുക്കിയെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 100ഓളം സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. 80 സീറ്റിനടുത്താണ് ബി.ജെ.പി മുന്നേറ്റം. 20ലേറെ സീറ്റുകളിൽ ജെ.ഡി.എസും മുന്നേറുന്നുണ്ട്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുന്നേറുകയാണ്.

കർണാടകയിൽ സർക്കാർ രുപീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുന്നതി​നിടെ തന്റെ പിതാവ് മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയുമായി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര പറഞ്ഞിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു.

Tags:    
News Summary - K'taka poll results: Congress asks all its MLAs to reach Bengaluru as trends show lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.