'വേണ്ടിവന്നാൽ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാർ'; വിവാദ പരാമർശവുമായി കെ.ടി രാമറാവു

ഹൈദരാബാദ്: ആവശ്യമെങ്കിൽ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാറാണെന്ന വിവാദ പരാമർശവുമായി തെലങ്കാന ഐ.ടി, വ്യവസായ മന്ത്രി കെ.ടി രാമറാവു. ഞായറാഴ്ച തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ബി.ആർ.എസിനെ നിശബ്ദമാക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും ഭയപ്പെടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ബി.ആർഎസിനെ നിശബ്ദമാക്കാനും ഭയപ്പെടുത്താനും പല ഗൂഡാലോചനകളും നടക്കുന്നുണ്ട്. പക്ഷേ ഭയപ്പെടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങൾ പിന്തുണക്കുന്നിടത്തോളം കാലം ഞങ്ങൾ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാറാണ്" - കെ.ടി ആർ പറഞ്ഞു.

കെ.ടി.ആറിന്‍റെ പരാമർശം വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കെ.ടി.ആറിനും ബി.ആർ.എസിനും അല്ലാഹുവിനോടും ഭഗവാനോടും പോരാടേണ്ട ആവശ്യം എന്താണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. പരാമർശം പിൻവലിക്കണമെന്നും രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നുമുള്ള ആവശ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

അതേസമയം നവംബർ 30ന് നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബി.ആർ.എസ്. ഡിസംബർ മൂന്നിനായിരിക്കും വോട്ടെടുപ്പ് നടക്കുക.

Tags:    
News Summary - KTR says BRS is ready to fight with Allah and Bhagwan if people continues to support; Netizens react

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.