ബംഗളൂരു: കുടക് സന്ദർശനത്തിനിടെ തെൻറ യാത്രയിലുണ്ടായ ആശയക്കുഴപ്പത്തിന് മന്ത്രിയെയും ഡെപ്യൂട്ടി കമീഷണറെയും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പരസ്യമായി ശാസിച്ചു. കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി സാറ മഹേഷിനും കുടക് ഡെപ്യൂട്ടി കമീഷണർ ശ്രീവിദ്യക്കുമാണ് കേന്ദ്രമന്ത്രിയിൽനിന്ന് പരസ്യശാസന കേൾക്കേണ്ടി വന്നത്. നിർമല സീതാരാമൻ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഇരുവരും എഴുതിത്തയാറാക്കിയതിലുണ്ടായ വ്യത്യാസം കാരണം പ്രോേട്ടാകോൾ തെറ്റാനിടയായതാണ് മന്ത്രി നിർമലയെ ചൊടിപ്പിച്ചത്.
നിങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് തെൻറ മുന്നിലല്ല പ്രകടിപ്പിക്കേണ്ടതെന്നും അത് നിങ്ങൾ തമ്മിൽത്തന്നെ തീർക്കേണ്ടതാണെന്നും കേന്ദ്രമന്ത്രി അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിയായ താൻ ജില്ല ചുമതലയുള്ള മന്ത്രിയുടെ നിർദേശപ്രകാരമല്ല പ്രവർത്തിക്കേണ്ടതെന്നും അവർ ഒാർമപ്പെടുത്തി.
എന്നാൽ, കേന്ദ്ര സർക്കാറിന് കർണാടകയോട് ചിറ്റമ്മ നയമാണെന്ന് യോഗശേഷം മന്ത്രി സാറ മഹേഷ് പ്രതികരിച്ചു. കുടകിന് കൂടുതൽ സഹായം നൽകണമെന്നാണ് താൻ ആവശ്യപ്പെട്ടത്. സംസ്ഥാനത്തുനിന്ന് ശരിയായ വിധത്തിൽ റിപ്പോർട്ട് തേടിയിട്ടല്ല കേന്ദ്രം സഹായം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.