ജാ​ദ​വ്​ കേ​സ്​: സാ​ൽ​വെ​യു​ടെ ഫീ​സ്​ ഒ​രു രൂ​പ

ന്യൂ​ഡ​ൽ​ഹി: ചാ​ര​നെ​ന്ന്​ ആ​​​രോ​പി​ച്ച്​ പാ​ക്​ സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ വേ​ണ്ടി വാ​ദി​ക്കാ​ൻ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ്​ സാ​ൽ​​വെ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ലം ഒ​രു രൂ​പ മാ​ത്രം. വി​ദേ​ശ​കാ​ര്യ മ​​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ്​ ട്വീ​റ്റി​ലൂ​ടെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സാ​ൽ​വെ​യെ​ക്കാ​ൾ കു​റ​ഞ്ഞ​ഫീ​സി​ന്​ വാ​ദി​ക്കാ​ൻ ഇ​ന്ത്യ​യി​ൽ പ്ര​ഗ​ല്​​​ഭ​രാ​യ അ​നേ​കം അ​ഭി​ഭാ​ഷ​ക​രു​ണ്ടെ​ന്ന സ​ഞ്​​ജീ​വ്​ ഗോ​യ​ലി​​​െൻറ ട്വീ​റ്റി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ സു​ഷ​മ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

ഹേ​​ഗി​​ലെ അ​​ന്താ​​രാ​​ഷ്​​​ട്ര​ കോ​​ട​​തി​​യി​ലാ​ണ്​  ജാ​ദ​വി​ന്​ വേ​ണ്ടി ഹ​രീ​ഷ്​ സാ​ൽ​​വെ ഹാ​ജ​രാ​യ​ത്. ചാ​​ര​​പ്ര​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ച്​  ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ ​അ​​റ​​സ്​​​റ്റ്​ ചെ​​യ്യ​​പ്പെ​​ട്ട ജാ​​ദ​​വ്​ ഇ​ന്ത്യ​യു​ടെ റി​സ​ർ​ച്​​ അ​നാ​ലി​സി​സ്​ വി​ങ്​​ (റോ) ​ഏ​ജ​ൻ​റാ​ണെ​ന്നാ​ണ്​ പാ​കി​സ്​​താ​​​െൻറ ആ​രോ​പ​ണം. അ​തേ​സ​മ​യം ജാ​ദ​വി​ന്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റു​മാ​യി നേ​രി​ട്ട്​ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ ഇ​ന്ത്യ അ​​ന്താ​​രാ​​ഷ്​​​ട്ര​ കോ​​ട​​തി​​യി​ൽ ബോ​ധി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​  അ​​ന്താ​​രാ​​ഷ്​​​ട്ര ​കോ​​ട​​തി​​യി​ൽ കേ​സി​​​െൻറ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. പാ​​കി​​സ്​​​താ​​​​െൻറ നി​ല​പാ​ടു​ക​ൾ വി​യ​ന ഉ​ട​മ്പ​ടി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ​നാ​വി​ക​സേ​ന​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ  കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ ബി​സി​ന​സ്​ ആ​വ​ശ്യാ​ർ​ഥം ഇ​റാ​ഖി​​ലാ​യി​രി​െ​ക്ക പാ​കി​സ്​​താ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ വാ​ദി​ച്ചു.

Tags:    
News Summary - kulbhushan jadav case harish salve 1 rupee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.