ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ കാണാൻ ബന്ധുക്കൾ പാകിസ്താെൻറ അനുമതി തേടി. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തുവെന്ന കാര്യം പാകിസ്താൻ സ്ഥിരീകരിക്കാതെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം.
ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് ഹേഗിലെ രാജ്യാന്തര കോടതി ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്തുവെന്ന വാർത്ത ഇന്ത്യൻ മാധ്യമങ്ങൾക്ക് വിദേശകാര്യ മ്ന്ത്രാലയം നൽകുന്നത്. എന്നാൽ, പ്രമുഖ പാക് മാധ്യമങ്ങൾ ഇൗ രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽതന്നെ പാകിസ്താന് അധികൃതർ ഒൗദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമില്ല.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ കോടതിക്കു കത്തു നല്‍കിയെന്ന് വാര്‍ത്ത കൊടുത്ത ജിയോ ടി.വി, എക്സ്പ്രസ് ൈട്രബ്യൂണ്, ഡോണ്‍ എന്നീ പാക് മാധ്യമങ്ങളിലൊന്നും വധശിക്ഷ സ്റ്റേ ചെയ്ത വിവരമില്ല. രണ്ടു രാജ്യങ്ങള്‍ കക്ഷികളായ കേസില്‍ ഒരു കക്ഷിയുടെ ഹരജി പരിഗണിച്ച് രാജ്യാന്തര കോടതി തീരുമാനമെടുക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ബലൂചിസ്താനില്‍ ഇന്ത്യ നടത്തിവരുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് ഹേഗിലെ കോടതിയിലെ അപ്പീലെന്ന് പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫ് പറഞ്ഞു.
അതേസമയം, പാകിസ്താന് നിയമവിരുദ്ധമായി തടങ്കലില്െവച്ച തങ്ങളുടെ പൗരെൻറ ജീവന് രക്ഷിക്കാന്‍ നിയമപരമായ നീക്കമല്ലാതെ മറ്റൊരു സാധ്യത ഇന്ത്യയുടെ മുന്നിലുണ്ടായിരുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്ലേ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. ജാദവുമായി കൂടിക്കാഴ്ചക്ക് നയതന്ത്രതലത്തിലും അല്ലാതെയും 16 തവണ ഇന്ത്യ അനുമതി തേടിയിട്ടും പാകിസ്താൻ അതെല്ലാം തള്ളുകയായിരുന്നു. വധശിക്ഷക്കെതിരെ ജാദവിെൻറ ബന്ധുക്കള്‍ സമർപ്പിച്ച ഹരജിയിലും നടപടിയില്ലാതെ വന്നപ്പോഴാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
ജാദവിന് നിയമസഹായം നല്‍കരുതെന്ന് പാകിസ്താൻ അഭിഭാഷക അസോസിയേഷനുകൾ നിര്‍ദേശം നല്‍കിയെന്നും ജാദവിനുവേണ്ടി കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകരുടെ അംഗത്വം സസ്പെന്‍ഡ് ചെയ്യുമെന്ന് ലാഹോര്‍ ഹൈകോടതി പ്രസ്താവനയിറക്കിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി. വധശിക്ഷക്കെതിെര പാക് സുപ്രീംകോടതിയെ സമീപിക്കാമെങ്കിലും നീതിപൂർവകമായ വിചാരണക്കുള്ള സാധ്യതയില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
േഹഗ് കോടതിയില്‍ തിങ്കളാഴ്ച പ്രമുഖ സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്കുവേണ്ടി ഹാജരാകുന്നത്. കുല്ഭൂഷണ് ജാദവ് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പാകിസ്താെൻറ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.