കുൽഭൂഷൺ ജാദവിനായി​ ഇന്ത്യ; അഭിഭാഷകനെ നിയോഗിച്ചിെല്ലന്ന്​ പാകിസ്​താൻ

ഇസ്​ലാമാബാദ്​: തീവ്രവാദം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട്​ വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ ജയിലിൽ കഴിയുന്ന ഇന്ത്യൻ നേവി മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനായി (55) ഇന്ത്യ അഭിഭാഷകനെ നിയോഗിച്ചില്ലെന്ന്​ പാകിസ്​താൻ.

ഇസ്​ലാമാബാദ്​ ഹൈകോടതിയിൽ ചൊവ്വാഴ​്​ചയാണ്​ നിയമമന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. ജാദവിന്​ അഭിഭാഷകനെ നിയോഗിക്കാൻ ഒക്​​േടാബർ ആറുവ​െ​രയാണ്​ കോടതി സമയം നൽകിയിരുന്നത്​.

അതേസമയം, സ്വതന്ത്രവും സുതാര്യവുമായ വിചാരണ ഉറപ്പുവരുത്താൻ ജാദവിനായി ഇന്ത്യക്കാരനായ അഭിഭാഷകനെ അനുവദിക്കണമെന്ന വിദേശകാര്യ മന്ത്രാലയത്തി​െൻറ ആവശ്യം പാകിസ്​താൻ തള്ളിയിരുന്നു. ഇന്ത്യ അഭിഭാഷകനെ നി​േയാഗിക്കാൻ പരാജയപ്പെട്ടതായും കോടതി ജാദവിനായി അഭിഭാഷകനെ നിയോഗിക്കണമെന്നുമുള്ള അപേക്ഷ നിയമമന്ത്രാലയം ഹൈ​േകാടതി ചീഫ്​ ജസ്​റ്റിസ്​ അത്താർ മിനല്ലാഹ്​ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചി​െൻറ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്​.

ഇന്ത്യയുടെ അംഗീകാരമില്ലാതെ കോടതി ജാദവിന്​ അഭിഭാഷകനെ ഏർപ്പെടുത്തിയാൽ പരിണിത ഫലം എന്തായിരിക്കുമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ അറ്റോണി ജനറലിനോട്​ ചോദിച്ചു. അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ മാനിക്കുന്നതായിരിക്കുമോ ഇത്തരമൊരു നിയമനമെന്നും കോടതി ചോദിച്ചു.

തുടർന്ന്​ കേസ്​ നവംബർ ഒമ്പതിലേക്ക്​ മാറ്റി.

2017 ഏപ്രിലിൽ പാകിസ്​താൻ പട്ടാള കോടതി ജാദവിനെ വധശിക്ഷക്ക്​ വിധിച്ചതിനെ തുടർന്ന്​ ഇന്ത്യ അന്താരാഷ്​ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും പുനർവിചാരണക്കുള്ള ഉത്തരവ്​ സ്വന്തമാക്കുകയുമായിരുന്നു.

Tags:    
News Summary - kulbhushan jadhav case India failed to appoint lawyer to represent Kulbhushan Jadhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.