ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച കൂൽഭൂഷൺ ജാദവിന് വേണ്ടി ഇന്ത്യക്ക് അഭിഭാഷകനെ നിയമിക്കാൻ അനുമതി നൽകാൻ പാക് സർക്കാരിന് ഇസ്ലാമാബാദ് ഹൈകോടതി നിർദേശം നൽകി. കുൽഭൂഷൺ കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ മൂന്നിലേക്ക് മാറ്റി.
നേരത്തേ, ഇന്ത്യയുടെയും കുൽഭൂഷണിെൻറയും അനുമതിയില്ലാതെ പാകിസ്താൻ അഭിഭാഷകനെ നിയമിച്ചിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് പാകിസ്താൻ 'നീതിയുടെ പുനരവലോകനവും പരിശോധനയും' എന്ന ഓർഡിനൻസ് നടപ്പാക്കിയിരുന്നു. ഓർഡിനൻസ് പ്രകാരം പാകിസ്താൻ സൈനിക കോടതിയുടെ ഉത്തരവ് പുനപരിശോധനക്കായി ഇസ്ലാമാബാദ് ഹൈകോടതിയിൽ അപേക്ഷിക്കാനാകും.
2017ലാണ് പാക് സൈനിക കോടതി കുൽഭൂഷണ് വധശിക്ഷ വിധിച്ചത്. ഓർഡിനൻസ് പ്രകാരം വധശിക്ഷക്കെതിരെ കുൽഭൂഷണ് ഇസ്ലാമാബാദ് ഹൈകോടതിയെ സമീപിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.