ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവ് വിധി പുനഃപരിശോധിക്കാനുള്ള ഹരജി നൽകാൻ വിസമ്മതിക്കുന്നതായി പാകിസ്താൻ. ദയാഹരജിയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിെൻറ തീരുമാനമെന്നും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാക് അഡീഷണൽ അറ്റോർണി ജനറൽ അഹമ്മദ് ഇർഫാൻ ഇസ്ലാമാബാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോപിക്കപ്പെട്ട കുറ്റവും വധശിക്ഷയും പുനഃപരിശോധിക്കുന്നതിന് ജൂണ്‍ 17ന് കുല്‍ഭൂഷണിന് അവസരം നൽകിയിരുന്നു. എന്നാല്‍, അദ്ദേഹം അത് നിരസിച്ചതായാണ് അഡീഷണൽ അറ്റോർണി ജനറൽ പറയുന്നതെന്ന് വാർത്ത ഏജന്‍സിയായ എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്തു. ചാരവൃത്തിയും അട്ടിമറി ശ്രമവും ആരോപിച്ച് 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്താനില്‍നിന്ന് കുൽഭൂഷണിനെ പാകിസ്താൻ അറസ്റ്റ് ചെയ്തത്. റോ ഏജൻറാണെന്ന് ആരോപിച്ച് 2017ൽ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇറാനിയൻ തുറമുഖമായ ചബഹാറിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് ജാദവിെൻറ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് പാകിസ്താനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണർ ഗൗരവ് അലുവാലിയ കുൽഭൂഷൻ ജാദവിനെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.