ന്യൂഡൽഹി: ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവ് പാകിസ്താനിൽ ചാര വൃത്തി നടത്തിയിട്ടുണ്ടെന്ന് പാകിസ്താൻ. കുൽഭൂഷണിന് പാകിസ്താൻ സൈനിക കോടതി വ ധശിക്ഷ വിധിച്ചതിനെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യ സമർപ്പിച്ച ഹരജിയ ിലെ വാദംകേൾക്കലിൽ രണ്ടാം ദിവസം തങ്ങളുടെ ഭാഗം വാദിക്കുകയായിരുന്നു പാകിസ്താൻ.
പാകിസ്താനിലെ ചാരവൃത്തിക്ക് ഇന്ത്യ കുൽഭൂഷൺ ജാദവിനെ ഉപയോഗിച്ചിട്ടില്ല എന്ന വാദത്തിന് മറുപടിയായി ഇന്ത്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും പാകിസ്താൻ അന്തർദേശീയ കോടതിയിൽ ഉദ്ധരിച്ചു. പ്രതിരോധ വിഷയങ്ങളെക്കുറിച്ചും ആഭ്യന്തര സുരക്ഷയെക്കുറിച്ചും വാർത്തയെഴുതുന്ന പ്രവീൺ സ്വാമി ‘റോ’യിലെ തെൻറ വാർത്താ ഉറവിടങ്ങളെ ഉദ്ധരിച്ച് 2018 ജനുവരിയിലെ ഫ്രണ്ട്ലൈനിൽ എഴുതിയ ലേഖനത്തിലെ വരികൾ പാകിസ്താൻ അഭിഭാഷകൻ കോടതിയിൽ വായിച്ചുകേൾപ്പിച്ചു.
‘‘ഇന്ത്യൻ രഹസ്യാന്വേഷണ സംഘമായ റോ പാകിസ്താനെ ലക്ഷ്യമിട്ട് 2013ൽ കർമപരിപാടി ആരംഭിച്ചിട്ടുണ്ട്. 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് അതിെൻറ സൂത്രധാരൻ... കമാൻഡർ ജാദവ് 2003ൽ ഇറാനിലെ ഛാഭറിൽ കവർ ബിസിനസ് തുടങ്ങിയിരുന്നുവെങ്കിലും ബിസിനസ് ചെയ്തിരുന്നില്ല... പേര് മറച്ചുവെക്കാൻ മുസ്ലിം പേര് ഉപയോഗിച്ച ജാദവ് അതിൽ വിലാസമായി നൽകിയത് അമ്മയുടെ ശരിക്കുള്ള വിലാസമായിരുന്നു’’ എന്നതടക്കമുള്ള പ്രവീൺ സ്വാമിയുടെ ലേഖനത്തിലെ ഭാഗം പാകിസ്താൻ കോടതിക്കു മുമ്പാകെ വെച്ചു.
‘‘കുൽഭൂഷൺ ജാദവിനെ ചാരനായി റിക്രൂട്ട് ചെയ്യാൻ മുൻ ‘റോ’ മേധാവി സമ്മതിച്ചിരുന്നില്ല’’ എന്ന തലക്കെട്ടിൽ ചന്ദൻ നന്ദി 2018 ജനുവരി അഞ്ചിന് ‘ദി ക്വിൻറ്’ ഒാൺലൈൻ പോർട്ടലിൽ എഴുതിയ വാർത്തയും കോടതിക്കു മുമ്പാകെ അഭിഭാഷകർ സമർപ്പിച്ചു. ‘‘കുൽഭൂഷൺ ജാദവിന് സ്വന്തം പേരിലും മുസ്ലിം പേരിലുമുണ്ടെന്ന് പറയുന്ന പാസ്പോർട്ടുകളുടെ നമ്പറുകളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്ന്’’ കരൺ ഥാപ്പർ 2017 ഏപ്രിലിൽ ‘ഇന്ത്യൻ എക്സ്പ്രസി’ൽ എഴുതിയ ലേഖനത്തിൽ ചോദിച്ചതും പാക് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇറാനിൽനിന്ന് പാകിസ്താനിലേക്കു കടന്ന കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിന് ബലൂചിസ്താൻ പ്രവിശ്യയിൽനിന്ന് അറസ്റ്റ് ചെയ്തുവെന്നാണ് പാക് അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.