‘വോട്ട് ഫോർ ഇൻഡ്യ’ എന്ന് ഖുശ്ബു; വിവാദമായപ്പോൾ ഇൻഡ്യ സഖ്യത്തിന് വോട്ട് ചോദിച്ചതല്ലെന്ന് വിശദീകരണം

ചെന്നൈ: ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്റെ ‘vote4INDIA’ പോസ്റ്റ് വിവാദത്തിൽ. വെള്ളിയാഴ്ച രാവിലെ ചെന്നൈ തേനാംപേട്ടയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷമാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ ഖുഷ്ബു പോസ്റ്റിട്ടത്.

പിന്നീട് മാധ്യമപ്രവർത്തകർ ഖുശ്ബുവുമായി ബന്ധപ്പെട്ടപ്പോൾ ‘ഇൻഡ്യാ രാജ്യത്തി’ന് വോട്ട് അഭ്യർഥിക്കുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു മറുചോദ്യം. താൻ ഇപ്പോഴും ബി.ജെ.പിയിലാണെന്നും പോസ്റ്റിൽ ‘മോദി കാ പരിവാർ’, ‘Votefor400Paar’ എന്നീ വാചകങ്ങൾ ശ്രദ്ധിച്ചില്ലെയെന്നും അവർ ചോദിച്ചു.

താൻ ഒരിക്കലും ഇൻഡ്യ സഖ്യത്തെ പിന്തുണക്കില്ല. പരാജയഭീതി പൂണ്ട ചില കേന്ദ്രങ്ങളാണ് തന്റെ പ്രസ്താവന വളച്ചൊടിക്കുന്നതെന്നും അവർ പ്രസ്താവിച്ചു. ഈ തെരഞ്ഞെടുപ്പിൽ അനാരോഗ്യംമൂലം പ്രചാരണത്തിനില്ലെന്ന് ഖുശ്ബു നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Kushboo vote for INDIA controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.