തിരുവല്ല: നൂറാം ജന്മദിനത്തിെൻറ നിറവിലും ചിരിക്ക് തിരികൊളുത്തി വലിയ മെത്രാപ്പൊലീത്ത. മലങ്കര മാർത്തോമ സഭ തിരുവല്ലയിൽ സംഘടിപ്പിച്ച ജന്മദിനം സമ്മേളനത്തിലും പതിവുപോലെ ഹാസ്യത്തിൽ പൊതിഞ്ഞാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. വൈദികരുടെ ഹാസ്യം അപൂർവമാണെന്ന് മുഖ്യാതിഥിയായി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനി. അടിയന്തരാവസ്ഥക്കെതിരായ മാർത്തോമസഭയുടെ പോരാട്ടം ഒാർമപ്പെടുത്തിയാണ് അദ്വാനി സംസാരിച്ചത്.
താൻ ജീവിതത്തിൽ ഒേട്ടറെ സമ്മേളനങ്ങളിലും ചടങ്ങുകളിലും സംബന്ധിച്ചിട്ടുണ്ടെങ്കിലും വലിയ മെത്രാപ്പൊലീത്തയുടെ നൂറാം ജന്മദിന സമ്മേളനം വേറിട്ടതാണ്. ജനങ്ങളെ ചിരിപ്പിക്കാനുള്ള കഴിവ് അപൂർവമാണ്. ഇനിയും ജീവിക്കണമെന്ന പ്രചോദനം നൽകുന്നതാണ് വലിയമെത്രാപ്പൊലീത്തയുടെ ഇടെപടലുകളും പ്രസംഗങ്ങളും.
പ്രത്യേകിച്ച് ഒരു കാരണവും പ്രകോപനവും ഇല്ലാതെയാണ് മാർത്തോമ സഭ അടിയന്തരാവസ്ഥക്ക് എതിരെ രംഗത്തുവന്നത്. അന്ന് ജയിലിൽ കഴിഞ്ഞിരുന്ന താനടക്കമുള്ളവർക്ക് വലിയ ആവേശം പകർന്നതാണ് സഭയുടെ നടപടി. അന്ന് മുതൽ മാത്തോമ സഭയുമായും മാർ ക്രിസോസ്റ്റവുമായും ബന്ധമുണ്ട്. സ്വതന്ത്ര്യത്തിന് വേണ്ടിയുള്ള മാർത്തോമ സഭയുടെ ഉറച്ച നിലപാടാണ് അടിയന്തരാവസ്ഥക്ക് എതിരായ എതിർപ്പിലൂടെ വ്യക്തമായത്. അന്ന് നൽകിയ പിന്തുണ ഇപ്പോഴും തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദൈവം പ്രത്യക്ഷപ്പെട്ട് എന്തുവേണമെന്ന് ചേദിച്ചാൽ മനുഷ്യരൊയൊക്കെ മനുഷ്യരായി ജീവിക്കാൻ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് മറുപടി പ്രസംഗത്തിൽ വലിയ തിരുമേനി പറഞ്ഞു. മനുഷ്യത്വം നഷ്ടപ്പെടുത്തിയിട്ട് മനുഷ്യനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അപ്പുറത്തും ഇപ്പുറത്തുമുള്ളവർക്ക് വീട്, ഭക്ഷണം തുടങ്ങി അടിസ്ഥാന സൗകര്യം നിഷേധിച്ചിട്ട് നമ്മൾ മനുഷ്യരാണ് എന്ന് പറയുന്നതിൽ കാര്യമില്ല. ദൈവത്തെ കാണാൻ സാധിക്കുന്ന മനുഷ്യരെയാണ് ലോകം ഇന്ന് ആവശ്യപ്പെടുന്നത് -അദ്ദേഹം പറഞ്ഞു.
ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. നൂറാം ജന്മദിനം പ്രമാണിച്ചുള്ള പ്രത്യേക തപാൽ കവർ ചടങ്ങിൽ പുറത്തിറക്കി. രാജ്യസഭ െഡപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, ബെയ്റൂട്ട് മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് ക്ലിമീസ് ദാനിയേൽ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, തമിഴ്നാട് ആഭ്യന്തര െഡപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അഞ്ജലി ആനന്ദ്, സഭ ട്രഷറർ പ്രകാശ് പി.തോമസ് എന്നിവർ സംസാരിച്ചു. സഭ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ് സ്വാഗതവും ജനറൽ കൺവീനർ റവ. ലാൽ ചെറിയാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.