ന്യൂഡൽഹി: കോർപറേറ്റ് മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിൽ നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതി വരുത്തണമെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആവശ്യപ്പെട്ടു. കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ മരണമടഞ്ഞ പശ്ചാത്തലത്തിലാണ് എം.പി വിഷയം സഭയിൽ അവതരിപ്പിച്ചത്.
ജോലിയിലെ അമിത സമ്മർദം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് അന്നയെ മരണത്തിലേക്ക് നയിച്ചത്. കോർപറേറ്റ് മേഖലയിലെ ചൂഷണവും നിരന്തര പിരിച്ചുവിടൽ ഭീഷണികളും ജീവനക്കാരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.
കോർപറേറ്റ് മേഖലയിലെ ജീവനക്കാരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമുതകുന്ന തരത്തിൽ തൊഴിൽ നിയമങ്ങളിൽ വ്യക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.