ഭോപാൽ: നഷ്ടപ്പെട്ട തെൻറ വളർത്തുനായെ തട്ടികൊണ്ട് പോയയാളെ കണ്ടെത്തിയെന്ന് പറഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച ഹോഷങ്ങാബാദ് പൊലീസ് സ്റ്റേഷനിൽ ശദാബ് ഖാൻ എത്തിയത്. എന്നാൽ, വ്യാഴാഴ്ച ശിവ്ഹരെ എന്നൊരാളും സ്റ്റേഷനിലെത്തി. ശദാബ് ഖാൻ എന്നയാൾ തങ്ങളുടെ വളർത്തു നായെ തട്ടിെകാണ്ട് പോകാൻ ശ്രമിക്കുന്നെന്നായിരുന്നു അദ്ദേഹത്തിെൻറ പരാതി. ശദാബ്ഖാൻ പറയുന്നത് 'കൊക്കോ' എന്ന് പേരുള്ള തെൻറ നായാണ് ശിവ്ഹരെയുടെ വീട്ടിലുള്ളതെന്നായിരുന്നു. എന്നാൽ, തെൻറ വീട്ടിലുള്ളത് 'ടൈഗർ' എന്ന് പേരുള്ള നായാണെന്നായിരുന്നു ശിവ്ഹരെയുടെ വാദം. ആകെ കൺഫ്യൂഷനടിച്ച പൊലീസ് ഉടനെ കഥാനായകനായ വളർത്തു നായെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
നായ സ്റ്റേഷനിലെത്തിയതോടെ പൊലീസിെൻറ കൺഫ്യൂഷനും കൂടി. ശദാബ് ഖാൻ 'കൊക്കോ' എന്ന് വിളിക്കുേമ്പാൾ നായ പ്രതികരിക്കുന്നു. അദ്ദേഹത്തോട് നല്ല ഇണക്കവും കാണിക്കുന്നു. എന്നാൽ, നായ അദ്ദേഹത്തിേൻറതാണെന്ന് ഉറപ്പിക്കാൻ വയ്യ. ശിവ്ഹരെ 'ടൈഗർ' എന്ന് വിളിക്കുേമ്പാഴും നായ പ്രതികരിക്കുന്നുണ്ട്. അദ്ദേഹത്തോടും നായക്ക് നല്ല ഇണക്കമാണ്.
തെൻറ നായെ നഷ്ടപ്പെട്ടതായി കഴിഞ്ഞ ആഗസ്റ്റിൽ ശദാബ് ഖാൻ പൊലീസിൽ പരാതി നൽകിയിരുന്നു. 2017 ൽ പച്ച്മാർഹിയിൽ നിന്ന് വാങ്ങിയതാണ് ലാബ്രഡോർ ഇനത്തിൽ പെട്ട 'കൊക്കോ'യെ എന്നാണ് ശദാബ് ഖാൻ പറയുന്നത്. ആഴ്ചകൾക്ക് മുമ്പ് ഇറ്റാർസിയിലെ ബ്രീഡറുടെ കയ്യിൽ നിന്നാണ് 'ടൈഗറിനെ' വാങ്ങിയതെന്ന് ശിവ്ഹരെയും പറയുന്നു.
ഇരുകൂട്ടരുടെയും വാദങ്ങൾ ശക്തിയായപ്പോൾ ഹോഷങ്ങാബാദ് പൊലീസ് ഒരു തീർപ്പിലെത്തി. നായുടെ ഡി.എൻ.എ ടെസ്റ്റ് നടത്തുക. വിവാദ നായകനായ ലാബ്രഡോറിെൻറ ജനിതക വേര് പച്ച്മാർഹിയിൽ നിന്നാണോ ഇറ്റാർസിയിൽ നിന്നാണോ എന്ന് ഉറപ്പിക്കുക. ശനിയാഴ്ച തന്നെ ഡി.എൻ.എ ടെസ്റ്റിനുള്ള സാംപ്ൾ ശേഖരിച്ചു. ഇനി ടെസ്റ്റ് റിസൽറ്റു വരുന്നത് വരെ ടൈഗർ എന്ന കൊക്കോ പൊലീസ് സ്റ്റേഷനിൽ കഴിയും. റിസൽറ്റ് വന്നിട്ട് യഥാർഥ ഉടമസ്ഥെൻറ കൂടെ വീട്ടിലേക്ക് പോകാമെന്നാണ് ലാബ്രഡോറിന് പൊലീസ് കൊടുത്ത 'ഉറപ്പ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.