വാക്​സിൻ സ്വീകരിക്കുന്നതിൽ തൽപര്യക്കുറവ്​; കാമ്പയിനുമായി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വാ​ക്​​സി​ൻ സീ​ക​രി​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യ​ക്കു​റ​വ്​ കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​മ്പ​യി​നു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ പോ​സ്​​റ്റ​റു​ക​ൾ വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​ജ്യ​ത്ത്​ ചി​ല​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വാ​ക്​​സി​ൻ സീ​ക​രി​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യ​ക്കു​റ​വ്​ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്​ ചി​ല അ​ബ​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്​. ഇ​ത്ത​രം വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​െ​ള​ല്ലാം അ​വ​സാ​നി​പ്പി​ക്ക​ണം.

സ​ത്യം ക​രു​ത്തു​റ്റ​തും സം​ര​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. ജ​ന​ങ്ങ​ൾ വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ആ​ധി​കാ​രി​ക ഉ​റ​വി​ട​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത്​ മ​ാ​​ത്ര​മേ പി​ന്തു​ട​രാ​വൂ. ലോ​ക​രാ​ജ്യ​ങ്ങ​ൾ ത​ന്നെ ഇ​ന്ത്യ​യു​ടെ വാ​ക്​​സി​നു​വേ​ണ്ടി നി​ര​ന്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ഇ​വി​ടെ​യു​ള്ള ചി​ല​ർ സ​ങ്കു​ചി​ത രാ​ഷ്​​ട്രീ​യ ഭി​ന്ന​ത​യു​ടെ പേ​രി​ൽ വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച്​ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും വാ​ക്​​സി​നു​ക​ളി​ൽ സം​ശ​യം ഉ​ന്ന​യി​ക്കു​ക​യും െച​യ്യു​ക​യാ​ണെ​ന്ന്​ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ​െച​യ്​​തു​കൊ​ണ്ട്​ സം​സാ​രി​ച്ച ഹ​ർ​ഷ വ​ർ​ധ​ൻ കു​റ്റ​പ്പെ​ടു​ത്തി. ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി അ​ശ്വി​നി കു​മാ​ർ ചൗ​ബേ, നി​തി ആ​യോ​ഗ് അം​ഗം(​ആ​രോ​ഗ്യം) ഡോ​ക്ട​ർ വി.​കെ. പോ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴു​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം രാ​ജ്യ​ത്തെ എ​ട്ടു​ല​ക്ഷം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ​ വാ​ക്​​സി​ൻ സീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും കോ​വി​ഡ്​ മു​ന്ന​ണി പോ​രാ​ളി​ക​ളു​മ​ട​ക്കം മൂ​ന്നു​കോ​ടി പേ​ർ​ക്കാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Lack of interest in receiving the vaccine; Center with Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.